
കൊച്ചി: സോഷ്യൽ മീഡിയയിലെ ഫുഡ് വ്ളോഗറും സുഹൃത്തും രാസലഹരിയുമായി പിടിയിൽ. ഫുഡി ഷെഫ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ശ്രദ്ധേയനായ തൃശൂർ സ്വദേശി മുഹമ്മദ് ആദിൽ, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷാമിൽ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്നും എംഡിഎംഎ (7.87 ഗ്രാം), കഞ്ചാവ് (5 ഗ്രാം) എന്നിവ എക്സൈസ് പിടിച്ചെടുത്തു. ചിറ്റൂരിലെ ഇവരുടെ താമസസ്ഥലത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. നഗരത്തിൽ ലഹരി വിൽപ്പനയും ഉപയോഗവും വർദ്ധിക്കുന്ന സാഹചര്യത്തിൽ എക്സൈസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
The post കൊച്ചിയിൽ ലഹരിവേട്ട; തൃശൂർ സ്വദേശിയായ ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ appeared first on Express Kerala.



