എൽപിജി പ്രതിസന്ധി; ട്രെയിനുകളിൽ ഭക്ഷണവിതരണം നിലച്ചേക്കും, പണം റീഫണ്ട് ചെയ്യാൻ ഐആർസിടിസി

എൽപിജി പ്രതിസന്ധി; ട്രെയിനുകളിൽ ഭക്ഷണവിതരണം നിലച്ചേക്കും, പണം റീഫണ്ട് ചെയ്യാൻ ഐആർസിടിസി

ഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന കടുത്ത എൽപിജി ക്ഷാമം റെയിൽവേയുടെ പ്രവർത്തനങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. പാചകവാതക ലഭ്യത കുറഞ്ഞതോടെ ട്രെയിനുകളിലെ ഭക്ഷണവിതരണം താൽക്കാലികമായി നിർത്തിവെക്കാൻ ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നതായാണ് വിവരം. ഭക്ഷണത്തിനുള്ള തുക മുൻകൂട്ടി നൽകി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ആ തുക റീഫണ്ട് ചെയ്യുന്നത് ഐആർസിടിസിയുടെ പരിഗണനയിലാണ്.

ഐആർസിടിസിയുടെ ബേസ് കിച്ചണുകളിൽ നിന്നാണ് ട്രെയിനുകളിലേക്ക് ഭക്ഷണം എത്തിക്കുന്നത്. പാചകവാതകത്തിന്റെ ദൗർലഭ്യം ഈ അടുക്കളകളുടെ പ്രവർത്തനത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മിക്ക ദീർഘദൂര ട്രെയിനുകളിലും ഭക്ഷണം ചൂടാക്കാനുള്ള സംവിധാനങ്ങൾ മാത്രമാണുള്ളത്. ബേസ് കിച്ചണുകളിൽ പാചകം തടസ്സപ്പെട്ടാൽ ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്നത് അസാധ്യമാകും.

Also Read: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കും ഉപമുഖ്യമന്ത്രിക്കും നേരെ വധശ്രമം; അക്രമി പിടിയിൽ

പൂഴ്ത്തിവെപ്പ് തടയാൻ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി 25 ദിവസമായി കേന്ദ്രസർക്കാർ ഉയർത്തിയിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് വിതരണത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതും റെയിൽവേയെ ബാധിച്ചു. സാഹചര്യം വഷളാകുകയാണെങ്കിൽ ദീർഘദൂര യാത്രക്കാർ സ്വന്തം നിലയ്ക്ക് ഭക്ഷണം കരുതേണ്ടി വരുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചന നൽകുന്നു. നിലവിൽ വ്യവസായങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണം ഐആർസിടിസിയെ പൂർണ്ണമായും ബാധിച്ചാൽ ഭക്ഷണ വിതരണം പൂർണ്ണമായും നിർത്തലാക്കേണ്ടി വരും.

The post എൽപിജി പ്രതിസന്ധി; ട്രെയിനുകളിൽ ഭക്ഷണവിതരണം നിലച്ചേക്കും, പണം റീഫണ്ട് ചെയ്യാൻ ഐആർസിടിസി appeared first on Express Kerala.

Spread the love
See also  തൃഷയുമായുള്ള വിവാദം അവസാനിപ്പിക്കുന്നു; വിശദീകരണവുമായി പാർത്ഥിപൻ

New Report

Close