കൊട്ടാരക്കരയിൽ നഗ്നതാ പ്രദർശനം; ചോദ്യം ചെയ്ത് പെൺകുട്ടി, പ്രതി പിടിയിൽ

കൊട്ടാരക്കരയിൽ നഗ്നതാ പ്രദർശനം; ചോദ്യം ചെയ്ത് പെൺകുട്ടി, പ്രതി പിടിയിൽ

കൊല്ലം: കൊട്ടാരക്കരയിൽ പൊതുസ്ഥലത്ത് വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെൺകുട്ടി. സംഭവത്തിൽ പുനലൂർ സ്വദേശിയായ ശിവപ്രസാദിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കോളേജ് പരിസരത്ത് വെച്ച് സ്ത്രീകളെ ശല്യം ചെയ്തതിനും മോശമായി പെരുമാറിയതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

കോളേജ് പരിസരത്ത് വെച്ച് ശിവപ്രസാദ് നഗ്നതാ പ്രദർശനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി ഇയാളെ തടഞ്ഞുനിർത്തുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ചോദ്യം ചെയ്യുകയുമായിരുന്നു. പെൺകുട്ടി ചോദ്യം ചെയ്തതോടെ പ്രതി, താൻ മൂത്രമൊഴിക്കാൻ വേണ്ടി വന്നതാണെന്ന വാദമാണ് ഉന്നയിച്ചത്. പെൺകുട്ടി ദൃശ്യങ്ങൾ പകർത്തിയതോടെ പ്രതി വീഡിയോ പുറത്തുവിട്ടാൽ ഞാൻ ജീവനൊടുക്കും എന്ന് അപേക്ഷിക്കുന്നതും വ്യക്തമാണ്.

The post കൊട്ടാരക്കരയിൽ നഗ്നതാ പ്രദർശനം; ചോദ്യം ചെയ്ത് പെൺകുട്ടി, പ്രതി പിടിയിൽ appeared first on Express Kerala.

Spread the love
See also  ടിക്കറ്റ് വില 3100 രൂപ! എന്നിട്ടും തീരുന്നില്ല തിരക്ക്; രൺവീർ ചിത്രം ‘ധുരന്ദർ 2’ കാണാൻ ആരാധകരുടെ പടയോട്ടം

New Report

Close