
നൂതന സാങ്കേതിക മേഖലകളിൽ പരിശീലനവും ജോലിയും ഉറപ്പാക്കുന്ന ‘പ്രഗതി’ പദ്ധതി ആരംഭിക്കുന്നു. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഈ വാർഷിക റസിഡൻഷ്യൽ ഡിപ്ലോമ കോഴ്സുകൾ ഉദ്യോഗാർത്ഥികൾക്ക് മികച്ച കരിയർ ഉറപ്പുനൽകുന്നതാണ്.
ബ്ലോക്ക്ചെയിൻ, സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ മേഖലകളിലാണ് വിദഗ്ദ്ധ പരിശീലനം നൽകുന്നത്. പട്ടികവർഗ വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ്, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. 100% പ്ലേസ്‌മെന്റ് അസിസ്റ്റൻസും ഇന്റേൺഷിപ്പ് സൗകര്യവും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന തീയതി 2026 മാർച്ച് 31.
വെബ്സൈറ്റ്: കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി https://duk.ac.in/skills/ സന്ദർശിക്കുക.
The post സൈബർ സെക്യൂരിറ്റിയും ബ്ലോക്ക്ചെയിനും സൗജന്യമായി പഠിക്കാം; ‘പ്രഗതി’ പദ്ധതിക്ക് തുടക്കം appeared first on Express Kerala.



