
ലെബനനിൽ ഇസ്രയേൽ സൈന്യത്തിന്റെ ടാങ്ക് ആക്രമണത്തിൽ കൊല്ലപ്പെട്ട കത്തോലിക്കാ പുരോഹിതൻ ഫാദർ പിയറി അൽ റാഹിയെ ലിയോ പതിനാലാമൻ മാർപ്പാപ്പ അനുസ്മരിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതുദർശന പരിപാടിക്കിടെയാണ്, സ്വന്തം ജനതയ്ക്കൊപ്പം ഉറച്ചുനിന്ന് ജീവൻ വെടിഞ്ഞ പുരോഹിതനെ മാർപ്പാപ്പ ‘യഥാർത്ഥ ഇടയൻ’ എന്ന് വിശേഷിപ്പിച്ചത്. മാർച്ച ഒൻപതിന് തെക്കൻ ലെബനോനിലെ അൽ ക്ലായ ഗ്രാമത്തിൽ നടന്ന ആക്രമണത്തിലാണ് ഫാദർ പിയറി കൊല്ലപ്പെട്ടത്.
ബോംബാക്രമണത്തിൽ പരിക്കേറ്റ തന്റെ ഇടവകാംഗങ്ങളെ സഹായിക്കാൻ ഓടിയെത്തിയപ്പോഴാണ് ഫാദർ പിയറിക്ക് നേരെ രണ്ടാമതും ആക്രമണമുണ്ടായതെന്ന് മാർപ്പാപ്പ ഓർമ്മിപ്പിച്ചു. യേശുവിന്റെ സ്നേഹത്തോടും ത്യാഗത്തോടും കൂടി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ ധീരതയെ അദ്ദേഹം പ്രശംസിച്ചു. ഫാദർ പിയറി ചിന്തിയ രക്തം ലെബനനിൽ സമാധാനത്തിന്റെ വിത്തായി മാറട്ടെ എന്ന് പ്രാർത്ഥിച്ച മാർപ്പാപ്പ, പശ്ചിമേഷ്യയിൽ ഉടനീളം ശാന്തി നിലനിൽക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
Also Read:പേർഷ്യൻ ഗൾഫിൽ ഇറാന്റെ ഡ്രോൺ ആക്രമണം; അമേരിക്കൻ കപ്പലടക്കം രണ്ട് കപ്പലുകൾ തകർത്തു
യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ലെബനനിലെ സാധാരണക്കാരോടും കുട്ടികളോടുമുള്ള തന്റെ അഗാധമായ അനുഭാവം അദ്ദേഹം പ്രകടിപ്പിച്ചു. മേഖലയിലെ അക്രമങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ ലോകരാജ്യങ്ങൾ മുൻകൈ എടുക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു.
The post ഫാദർ പിയറി അൽ റാഹി ‘യഥാർത്ഥ ഇടയൻ’; ലെബനനിലെ പുരോഹിതന്റെ മരണത്തിൽ മാർപ്പാപ്പ അനുശോചനം രേഖപ്പെടുത്തി appeared first on Express Kerala.



