നിങ്ങളുടെ ഐഡിയ ലോകം മാറ്റട്ടെ! ജെയിംസ് ഡൈസൺ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു

നിങ്ങളുടെ ഐഡിയ ലോകം മാറ്റട്ടെ! ജെയിംസ് ഡൈസൺ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു

ലോകമെമ്പാടുമുള്ള യുവ പ്രതിഭകളെയും കണ്ടുപിടുത്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി നൽകി വരുന്ന പ്രശസ്തമായ ജെയിംസ് ഡൈസൺ അവാർഡ് (2026) അപേക്ഷകൾ ക്ഷണിച്ചു. ഡിസൈൻ, എൻജിനീയറിങ് മേഖലകളിൽ നൂതന ആശയങ്ങളുള്ള വിദ്യാർത്ഥികൾക്കും നവാഗതർക്കും ഈ ആഗോള പ്ലാറ്റ്‌ഫോമിൽ മാറ്റുരയ്ക്കാം.

ആർക്കൊക്കെ അപേക്ഷിക്കാം?

ഡിസൈൻ, എൻജിനീയറിങ് മേഖലകളിലെ സർവ്വകലാശാല വിദ്യാർത്ഥികൾ. അടുത്തകാലത്ത് ബിരുദ പഠനം പൂർത്തിയാക്കിയവർ. ഇന്ത്യയുൾപ്പെടെ 28 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.

അവാർഡ് തുക

വിജയികൾക്ക് തങ്ങളുടെ ആശയങ്ങൾ വികസിപ്പിക്കാനായി വലിയ സാമ്പത്തിക സഹായമാണ് ലഭിക്കുന്നത്.

ആഗോള വിജയികൾ: 30,000 പൗണ്ട് (ഏകദേശം 37 ലക്ഷം രൂപ).

ദേശീയ വിജയികൾ: 5,000 പൗണ്ട് (ഏകദേശം 5 ലക്ഷം രൂപ).

Also Read: IIM കോഴിക്കോട് ബി.എം.എസ്. പ്രവേശനം; പ്ലസ് ടു കഴിഞ്ഞവർക്ക് സുവർണ്ണാവസരം

തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ

ദേശീയ തലം: വിദഗ്ദ്ധ പാനൽ ഓരോ രാജ്യത്തെയും മികച്ച വിജയിയെയും രണ്ട് റണ്ണേഴ്സ്-അപ്പിനെയും കണ്ടെത്തും.

അന്താരാഷ്ട്ര തലം: ദേശീയ വിജയികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 20 എൻട്രികളിൽ നിന്ന് സർ ജെയിംസ് ഡൈസൺ നേരിട്ട് ആഗോള വിജയികളെ പ്രഖ്യാപിക്കും.

പ്രധാന തീയതികൾ

അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ജൂലൈ 15.

ദേശീയ വിജയികളുടെ പ്രഖ്യാപനം: സെപ്റ്റംബർ 9.

ആഗോള ഷോർട്ട്‌ലിസ്റ്റ് (Top 20): ഒക്ടോബർ 14.

ആഗോള വിജയികളുടെ പ്രഖ്യാപനം: നവംബർ 4.

ഔദ്യോഗിക വെബ്സൈറ്റ്: https://www.jamesdysonaward.org/en-in/how-to-enter/

The post നിങ്ങളുടെ ഐഡിയ ലോകം മാറ്റട്ടെ! ജെയിംസ് ഡൈസൺ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു appeared first on Express Kerala.

Spread the love
See also  കാപ്പ ചുമത്തി നാടുകടത്തി; വിലക്ക് ലംഘിച്ച് തിരിച്ചെത്തി വധശ്രമം, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

New Report

Close