യാത്രാക്ലേശത്തിന് പരിഹാരം! ദേശീയപാതകളിൽ 147 ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ വരുന്നു

യാത്രാക്ലേശത്തിന് പരിഹാരം! ദേശീയപാതകളിൽ 147 ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ വരുന്നു

കേരളത്തിലെ ദേശീയപാതകളിലൂടെയുള്ള ഇ-വാഹന യാത്രകൾ ഇനി കൂടുതൽ സുഗമമാകും. പി.എം-ഇ ഡ്രൈവ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ദേശീയപാതയോരങ്ങളിൽ 147 പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ അനുമതിയായി. കേരളത്തിലാകെ 270 സ്റ്റേഷനുകൾക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്, ഇതിൽ പകുതിയിലധികവും ദേശീയപാത കേന്ദ്രീകരിച്ചായിരിക്കും.

കെ.എസ്.ഇ.ബി.യുടെ റിന്യൂവബിൾ എനർജി ആൻഡ് എനർജി സേവിങ്‌സ് വിഭാഗത്തിനാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല. സർവീസ് റോഡുകൾക്ക് അരികെയുള്ള സർക്കാർ ഭൂമി, ബി.എസ്.എൻ.എൽ, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി എന്നിവയുടെ കൈവശമുള്ള സ്ഥലങ്ങൾ ചാർജിങ് സ്റ്റേഷനുകൾക്കായി ഉപയോഗപ്പെടുത്തും. ഇതിനായുള്ള ഭൂമി കണ്ടെത്തൽ നടപടികൾ പൂർത്തിയായി വരുന്നു.

Also Read:കാർ വാങ്ങുന്നവർക്ക് 1.75 ലക്ഷം വരെ ലാഭം; ഡൽഹി സർക്കാരിന്റെ പുതിയ ഇവി നയം വരുന്നു

കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ നിബന്ധന പ്രകാരം ദേശീയപാതകളിൽ ഓരോ 25 കിലോമീറ്ററിലും ഒരു ഫാസ്റ്റ് ചാർജിങ് സ്റ്റേഷനും, വലിയ വാഹനങ്ങളായ ബസ്, ട്രക്ക് എന്നിവയ്ക്കായി ഓരോ 100 കിലോമീറ്ററിലും ഒരു സ്റ്റേഷനും വേണം. കേരളത്തിലെ സ്ഥലപരിമിതി കണക്കിലെടുത്ത് പരമാവധി സൗകര്യപ്രദമായ സ്ഥലങ്ങളിലാകും ഇവ സ്ഥാപിക്കുക.

The post യാത്രാക്ലേശത്തിന് പരിഹാരം! ദേശീയപാതകളിൽ 147 ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ വരുന്നു appeared first on Express Kerala.

Spread the love
See also  അയൺ ഡോമിനെ തളയ്ക്കാൻ ഇറാൻ! 

New Report

Close