
സംസ്ഥാനത്തെ റോഡുകളുടെ നിലവാരം മെച്ചപ്പെട്ടതും ഗതാഗത സൗകര്യങ്ങൾ വിപുലമായതും കണക്കിലെടുത്ത് ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയറുകൾ തുടങ്ങിയ ഭാരവാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഗതാഗത വകുപ്പ് വർദ്ധിപ്പിച്ചു. മുൻപ് ഇത് 60 കിലോമീറ്ററായിരുന്നു.
ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം ദേശീയപാതകളിലും സംസ്ഥാന പാതകളിലും ഈ ഉയർന്ന വേഗപരിധി പ്രാബല്യത്തിൽ വരും. എന്നാൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്കൂൾ സമയങ്ങളിലെ ഗതാഗത നിയന്ത്രണങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
Also Read:ഗ്യാസ് ക്ഷാമം ഭീഷണിയാകുന്നു; ഓട്ടോ ഓഹരികളിൽ വൻ തകർച്ച, ടാറ്റ മോട്ടോഴ്‌സ് റെക്കോർഡ് താഴ്ചയിൽ
രാവിലെയും വൈകുന്നേരവും സ്കൂൾ വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന സമയങ്ങളിൽ ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഓരോ മണിക്കൂർ ഗതാഗത നിരോധനം തുടരും. വേഗപരിധി വർദ്ധിപ്പിച്ചെങ്കിലും അപകടസാധ്യതയുള്ള മേഖലകളിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പൊലീസിന് അധികാരമുണ്ടാകുമെന്നും ഡ്രൈവർമാർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post ടിപ്പർ ലോറികൾക്ക് വേഗപരിധി കൂട്ടി; പക്ഷേ സ്കൂൾ സമയത്തെ നിരോധനം തുടരും appeared first on Express Kerala.



