
ചെങ്കുളത്ത് നടന്ന ഫിഷറീസ് വകുപ്പിന്റെ മൾട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാം ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി എം.എം. മണി എം.എൽ.എ രംഗത്തെത്തി. മന്ത്രി നേരിട്ടെത്താതെ തിരുവനന്തപുരത്തിരുന്ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചതാണ് മണിയെ പ്രകോപിപ്പിച്ചത്. തങ്ങളെ എന്തിനാണ് വെറുതെ മെനക്കെടുത്തിയതെന്ന് ചോദിച്ച അദ്ദേഹം, ‘മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്’ എന്ന് പരസ്യമായി തുറന്നടിച്ചു. ഒരു പൊതുപരിപാടിയായതിനാലാണ് തന്റെ പ്രയോഗങ്ങൾ കടുപ്പിക്കാത്തതെന്നും, മേലാൽ ഇത്തരം പരിപാടികൾക്ക് തന്നെ ക്ഷണിക്കരുതെന്ന കർശന താക്കീതും അദ്ദേഹം വേദിയിൽ വച്ച് നൽകി.
മന്ത്രിയുടെ നടപടിയെ പരിഹസിച്ച എം.എം. മണി, പ്രസംഗം പൂർത്തിയാക്കാതെയും ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്ക് കാത്തുനിൽക്കാതെയും വേദി വിട്ടിറങ്ങി. മണിയുടെ പെട്ടെന്നുള്ള ഈ രോഷപ്രകടനവും വേദി വിട്ടുള്ള മടക്കവും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും പാർട്ടി പ്രവർത്തകരെയും ഒരുപോലെ അമ്പരപ്പിലാഴ്ത്തി. തന്റെ സ്വാഭാവികമായ ശൈലിയിൽ കടുത്ത ഭാഷയിലാണ് അദ്ദേഹം ഫിഷറീസ് വകുപ്പിനോടും മന്തിയോടും ഈ ചടങ്ങിലെ അതൃപ്തി രേഖപ്പെടുത്തിയത്.
The post ‘ഒരുമാതിരി പണി കാണിക്കരുത്’: മന്ത്രി സജി ചെറിയാനെതിരെ പരസ്യമായി പൊട്ടിത്തെറിച്ച് എം.എം. മണി appeared first on Express Kerala.



