അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം

അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം

മേരിക്കയിലെ മിഷിഗനിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. മിഷിഗൻ സംസ്ഥാനത്തെ ഡിട്രോയ്റ്റ് നഗരത്തിനടുത്തുള്ള ‘ടെംപിൾ ഓഫ് ഇസ്രയേൽ’ സിനഗോഗിന് നേരെ വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. മുൻവശത്തെ പ്രവേശന കവാടത്തിലൂടെ അക്രമി വാഹനം കെട്ടിടത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഉടൻതന്നെ പ്രതികരിച്ച സുരക്ഷാ ജീവനക്കാർ അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തി. സംഭവസമയത്ത് സിനഗോഗിലെ പ്രൈമറി സ്കൂളിൽ നൂറിലധികം കുട്ടികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും ഗുരുതരമായി പരിക്കേൽക്കാത്തത് വലിയ ദുരന്തം ഒഴിവാക്കി.

കൊല്ലപ്പെട്ട അക്രമി മിഷിഗനിൽ താമസിക്കുന്ന ലെബനൻ വംശജനാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ കുടുംബാംഗങ്ങളിൽ ചിലർ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായി സൂചനയുണ്ട്. ഇതിന്റെ പ്രതികാരമാകാം ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ഇയാൾ ഉപയോഗിച്ച വാഹനത്തിൽ നിന്ന് പരിശോധനയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് ആക്രമണത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. ജൂതസമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്ന് എഫ്ബിഐ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിനിടെ വാഹനം ഇടിച്ച് ഒരു സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു. പന്ത്രണ്ടായിരത്തോളം അംഗങ്ങളുള്ള പ്രമുഖ ജൂത ദേവാലയത്തിന് നേരെ നടന്ന ഈ അക്രമത്തെത്തുടർന്ന് മേഖലയിൽ കനത്ത സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

The post അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം appeared first on Express Kerala.

Spread the love
See also  ഇസ്രയേൽ പാപ്പരാകുന്നു, കോടികൾ കത്തിയമരുന്നു; ഖജനാവ് ശൂന്യമാക്കി ഇറാന്റെ സാമ്പത്തിക മിസൈലുകൾ!

New Report

Close