
സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ വിറക് വിപണിയിലും വില കുതിച്ചുയരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതോടെ ഹോട്ടലുകളും വീടുകളും വിറകിനെ ആശ്രയിക്കാൻ തുടങ്ങിയതാണ് വില വർധനവിന് കാരണമായത്. ഒരാഴ്ചയ്ക്കിടെ വിറക് ടണ്ണിന് 1000 രൂപ മുതൽ 1500 രൂപ വരെയാണ് വർധിച്ചത്. ഹോട്ടലുകളിൽ പ്രധാനമായും ഉപയോഗിക്കുന്ന പുളിവിറകിന് ടണ്ണിന് 5,000 രൂപയിൽ നിന്ന് 6,000 രൂപയായി ഉയർന്നു. മിക്ക വിറക് കച്ചവടക്കാരുടെ പക്കലും സ്റ്റോക്ക് തീർന്ന അവസ്ഥയാണ് നിലവിലുള്ളത്.
വിറകിന്റെ ലഭ്യതക്കുറവ് സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. റബ്ബർ വിറക്, ചുള്ളി വിറക് എന്നിവയ്ക്കും ടണ്ണിന് ആയിരം രൂപയോളം വർധിച്ചിട്ടുണ്ട്. ഇഷ്ടിക ചൂളകളിലേക്കും മറ്റും വലിയ തോതിൽ വിറക് കയറ്റിപ്പോകുന്നതും പ്രാദേശിക വിപണിയിൽ ക്ഷാമം രൂക്ഷമാക്കി. പാചകവാതകത്തിന് പിന്നാലെ ഇന്ധനത്തിന്റെ മറുനാടൻ സ്രോതസ്സുകൾക്കും വില വർധിക്കുന്നത് ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.
The post പാചകവാതക ക്ഷാമം! വിറക് വിലയിലും വൻ വർധന appeared first on Express Kerala.


