അടൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി! മുൻ നഗരസഭാ ചെയർമാൻ ബാബു ദിവാകരൻ രാജിവെച്ചു

അടൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി! മുൻ നഗരസഭാ ചെയർമാൻ ബാബു ദിവാകരൻ രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് പത്തനംതിട്ട കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. മുൻ അടൂർ നഗരസഭാ ചെയർമാനും കെപിസിസി സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറിയുമായ ബാബു ദിവാകരൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. അടൂർ മണ്ഡലത്തിൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഈ കടുത്ത തീരുമാനം. തന്നെ പരിഗണിച്ചില്ലെങ്കിലും ജില്ലയിലുള്ള പ്രാദേശിക നേതാക്കൾക്ക് മുൻഗണന നൽകണമെന്ന ആവശ്യം പാർട്ടി നേതൃത്വം തള്ളിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

അടൂർ നഗരസഭയിൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പ്രമുഖ നേതാവാണ് ബാബു ദിവാകരൻ. മുൻ എംപി രമ്യാ ഹരിദാസിനെ അടൂരിൽ മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമായതോടെയാണ് പ്രാദേശിക വികാരം ശക്തമായത്. സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിൽ എത്തിനിൽക്കെ, മണ്ഡലത്തിൽ സ്വാധീനമുള്ള ബാബു ദിവാകരന്റെ രാജി കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

The post അടൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി! മുൻ നഗരസഭാ ചെയർമാൻ ബാബു ദിവാകരൻ രാജിവെച്ചു appeared first on Express Kerala.

Spread the love
See also  കൊട്ടാരക്കരയിൽ നഗ്നതാ പ്രദർശനം; ചോദ്യം ചെയ്ത് പെൺകുട്ടി, പ്രതി പിടിയിൽ

New Report

Close