
ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇന്ത്യ ചാമ്പ്യന്മാരായത് ദക്ഷിണാഫ്രിക്കയുടെ ‘മണ്ടത്തരം’ കൊണ്ടാണെന്നും, ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ടീമിനെ പുറത്താക്കാനുള്ള സുവർണ്ണാവസരം അവർ പാഴാക്കിയെന്നും വോൺ വിമർശിച്ചു.
സൂപ്പർ 8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക മനഃപൂർവം വെസ്റ്റ് ഇൻഡീസിനോട് തോറ്റിരുന്നെങ്കിൽ ഇന്ത്യ സെമി കാണാതെ പുറത്താകുമായിരുന്നു എന്നാണ് വോണിന്റെ വാദം. “ബുദ്ധിയുള്ള ടീമുകൾ തങ്ങൾക്ക് വെല്ലുവിളിയാകുന്ന വമ്പൻ ടീമുകളെ തുടക്കത്തിലേ പുറത്താക്കാൻ ശ്രമിക്കും. ദക്ഷിണാഫ്രിക്ക വിൻഡീസിനോട് തോറ്റിരുന്നെങ്കിൽ ഇന്ത്യയുടെ വഴി അടയുമായിരുന്നു. ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് ദക്ഷിണാഫ്രിക്കയുടെ ഈ തന്ത്രപരമായ പാളിച്ചയാണ്,” വോൺ കൂട്ടിച്ചേർത്തു.
Also Read:ലോകജയത്തിന് പിന്നാലെ വിശ്രമമില്ലാതെ ടീം ഇന്ത്യ; പര്യടനങ്ങളുടെ പെരുമഴക്കാലം
സൂപ്പർ 8-ൽ ഇന്ത്യ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ സെമി സാധ്യതകൾ വർധിച്ചത്. പിന്നീട് സിംബാബ്‌വെയെയും വിൻഡീസിനെയും തോൽപ്പിച്ച് സെമിയിലെത്തിയ ഇന്ത്യ, ആവേശം നിറഞ്ഞ ഫൈനലിൽ കിരീടം നിലനിർത്തി ചരിത്രം കുറിക്കുകയായിരുന്നു. സ്വന്തം മണ്ണിൽ ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടിയത് ദക്ഷിണാഫ്രിക്ക നൽകിയ ഈ ‘സമ്മാനം’ മൂലമാണെന്നും വോൺ പരിഹസിച്ചു.
The post ഇന്ത്യ ചാമ്പ്യന്മാരായത് ദക്ഷിണാഫ്രിക്കയുടെ ‘മണ്ടത്തരം’ കൊണ്ട്; മൈക്കൽ വോൺ appeared first on Express Kerala.



