എൽപിജി ക്ഷാമം! ട്രെയിനുകളിൽ ഇൻഡക്ഷൻ പാചകത്തിന് റെയിൽവേയുടെ നിർദ്ദേശം

എൽപിജി ക്ഷാമം! ട്രെയിനുകളിൽ ഇൻഡക്ഷൻ പാചകത്തിന് റെയിൽവേയുടെ നിർദ്ദേശം

ശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് വാണിജ്യ എൽപിജി വിതരണത്തിലുണ്ടായ കടുത്ത ക്ഷാമം റെയിൽവേയിലെ ഭക്ഷണവിതരണത്തെ ബാധിക്കുന്നു. പ്രതിസന്ധി മറികടക്കാൻ ട്രെയിനുകളിലെ പാൻട്രി കാറുകളിലും റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലും ഇൻഡക്ഷൻ അടുപ്പുകളും മൈക്രോവേവ് സംവിധാനങ്ങളും ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ ഐആർസിടിസി നിർദ്ദേശം നൽകി. ആഗോളതലത്തിൽ കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് എൽപിജി ഇറക്കുമതിയെ ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഗാർഹിക സിലിണ്ടറുകൾക്ക് സർക്കാർ മുൻഗണന നൽകുന്നതിനാൽ വാണിജ്യ മേഖലയിൽ വലിയ തോതിലുള്ള കുറവ് അനുഭവപ്പെടുന്നുണ്ട്. നിലവിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് റെയിൽവേ നിർത്തലാക്കിയിട്ടില്ലെങ്കിലും, പ്രതിസന്ധി രൂക്ഷമായാൽ ചില റൂട്ടുകളിൽ ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ മറ്റ് പാചക സംവിധാനങ്ങൾ ഒരുക്കി ഭക്ഷണലഭ്യത ഉറപ്പാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

The post എൽപിജി ക്ഷാമം! ട്രെയിനുകളിൽ ഇൻഡക്ഷൻ പാചകത്തിന് റെയിൽവേയുടെ നിർദ്ദേശം appeared first on Express Kerala.

Spread the love
See also  ഇറാനിൽ നടക്കുന്നത് ആരും പ്രതീക്ഷിക്കാത്തത്! നടുക്കടലിൽ കപ്പലുകൾ കത്തുന്നു, കരയിൽ മിസൈൽ വർഷം; എന്നിട്ടും ഇറാൻ പതറാത്തത് എന്തുകൊണ്ട്?

New Report

Close