
തെന്നിന്ത്യൻ താരം അർജുൻ ദാസിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. അതീവ ദുഃഖിതനായി താരം പങ്കുവെച്ച വൈകാരികമായ വരികളാണ് പ്രണയത്തകർച്ചയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കാരണമായത്.
“ഒരാളെ ഇഷ്ടപ്പെടുകയും അയാൾ നിങ്ങളുടെ ഹൃദയം തകർക്കുകയും ചെയ്താൽ എങ്ങനെ അതിനെ മറികടക്കാൻ സാധിക്കും?” എന്നായിരുന്നു തകർന്ന ഹൃദയത്തിന്റെ ഇമോജിക്കൊപ്പം അർജുൻ കുറിച്ചത്. മറ്റ് വിശദീകരണങ്ങളൊന്നും നൽകാത്തതിനാൽ താരം യഥാർത്ഥത്തിൽ പ്രണയനൈരാശ്യത്തിലാണോ അതോ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണോ ഈ കുറിപ്പ് എന്ന സംശയത്തിലാണ് ആരാധകർ.
Also Read:രാജേഷ് മാധവന്റെ ‘പെണ്ണും പൊറാട്ടും’ നെറ്റ്ഫ്ലിക്സിലെത്തി; അഞ്ചു ഭാഷകളിൽ സ്ട്രീമിംഗ്
മുൻപ് ഐശ്വര്യ ലക്ഷ്മിക്കൊപ്പമുള്ള ചിത്രം വൈറലായപ്പോൾ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ വന്നെങ്കിലും ഐശ്വര്യ അത് നിഷേധിച്ചിരുന്നു. വിവാഹത്തോടുള്ള വിമുഖത താരം നേരത്തെ തുറന്നുപറഞ്ഞതും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. കൈതി, മാസ്റ്റർ, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ്, ഫഹദ് ഫാസിൽ നായകനാകുന്ന ‘ടോർപിഡോ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സജീവമാകാൻ ഒരുങ്ങുകയാണ്.
The post ഹൃദയം തകർന്നാൽ എങ്ങനെ മറികടക്കും? അർജുൻ ദാസിന്റെ കുറിപ്പ് വൈറൽ; ആശങ്കയിൽ ആരാധകർ! appeared first on Express Kerala.


