‘അമ്മാവൻ’ ബസ് വീണ്ടും നിരത്തിൽ; വിന്റേജ് ലുക്കിൽ കെ.എസ്.ആർ.ടി.സി.യുടെ തിരിച്ചുവരവ്!

‘അമ്മാവൻ’ ബസ് വീണ്ടും നിരത്തിൽ; വിന്റേജ് ലുക്കിൽ കെ.എസ്.ആർ.ടി.സി.യുടെ തിരിച്ചുവരവ്!

ഴയകാല കെ.എസ്.ആർ.ടി.സി. ബസുകളുടെ ഓർമ്മകൾ ഉണർത്തി ‘അമ്മാവൻ’ ബസ് വീണ്ടും തലസ്ഥാനത്തെ നിരത്തുകളിലേക്ക്. മൺമറഞ്ഞുപോയ വിന്റേജ് ബസുകളെ പുനഃസൃഷ്ടിക്കുന്നതിന്റെ ഭാഗമായി പാപ്പനംകോട് സെൻട്രൽ വർക്സിലാണ് ഈ പഴയകാല മാതൃക ഒരുക്കിയത്. വിന്റേജ് സ്പെഷ്യൽ എന്ന് പേരിട്ടിരിക്കുന്ന ബസിന്റെ ഫ്ലാഗ് ഓഫ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവ്വഹിച്ചു.

2013 മോഡൽ അശോക് ലെയ്ലാൻഡ് ബസിന്റെ ബോഡിയിൽ മാറ്റം വരുത്തിയാണ് 1965 കാലഘട്ടത്തിലെ പ്രൗഢി വീണ്ടെടുത്തത്. പച്ചയും വെള്ളയും നിറം, മുകളിലേക്ക് ഉയർത്താവുന്ന മുൻ ഗ്ലാസുകൾ, നീണ്ട ഗിയർ ലിവർ, കമാനാകൃതിയിലുള്ള എൻജിൻ കവർ എന്നിവ ഈ ബസിന്റെ പ്രത്യേകതകളാണ്. പുതിയ തലമുറയ്ക്ക് പഴയകാല ബസ് യാത്ര അനുഭവിച്ചറിയാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.

Also Read:എസ്‌യുവി വിപണിയിൽ ക്രെറ്റ വിപ്ലവം; ഫെബ്രുവരിയിലെ വിൽപ്പനയിൽ വൻ കുതിപ്പ്

പേരൂർക്കട-കവടിയാർ-കിഴക്കേക്കോട്ട റൂട്ടിലായിരിക്കും ബസ് പ്രധാനമായും സർവ്വീസ് നടത്തുക. കൂടാതെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാരത്തിനും വിവാഹ ഫോട്ടോഷൂട്ടുകൾക്കും ബസ് വാടകയ്ക്ക് നൽകാനും കെ.എസ്.ആർ.ടി.സി. തീരുമാനിച്ചിട്ടുണ്ട്. പഴയകാല വാഹനങ്ങൾ സംരക്ഷിക്കുന്നതിൽ വന്ന വീഴ്ചയ്ക്ക് പരിഹാരമായി ഒരു വാഹന മ്യൂസിയം ഒരുക്കാനുള്ള നീക്കങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്.

The post ‘അമ്മാവൻ’ ബസ് വീണ്ടും നിരത്തിൽ; വിന്റേജ് ലുക്കിൽ കെ.എസ്.ആർ.ടി.സി.യുടെ തിരിച്ചുവരവ്! appeared first on Express Kerala.

Spread the love
See also  അമേരിക്കൻ ഭീമന്മാരുടെ പതനം; കീബോർഡിൽ വിരലമർത്തി സാമ്രാജ്യങ്ങളെ വിറപ്പിക്കുന്ന ഇറാന്റെ സൈബർ പോരാളികൾ!

New Report

Close