കാമിയോ പൂരമാകുമോ ‘ജയിലർ 2’? ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്

കാമിയോ പൂരമാകുമോ ‘ജയിലർ 2’? ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്

സൂപ്പർഹിറ്റ് ചിത്രം ‘ജയിലർ’ രണ്ടാം ഭാഗത്തിന്റെ അണിയറ വിശേഷങ്ങൾ പങ്കുവെച്ച് നടൻ യോഗി ബാബു രംഗത്തെത്തി. ചിത്രം മികച്ച രീതിയിലാണ് ഒരുങ്ങുന്നതെന്നും വലിയൊരു താരനിര തന്നെ രണ്ടാം ഭാഗത്തിലുണ്ടാകുമെന്നും താരം പറഞ്ഞു. ആദ്യ ഭാഗത്തെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ പ്രകടനമാണ് സംവിധായകൻ നെൽസൺ തനിക്ക് ഈ ചിത്രത്തിൽ നൽകിയിരിക്കുന്നത്. ‘ജയിലർ 2’ വലിയ ഹിറ്റായി മാറുമെന്നും യോഗി ബാബു ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത്-കമൽ ഹാസൻ ചിത്രത്തെക്കുറിച്ചും യോഗി ബാബു സൂചനകൾ നൽകി. രണ്ട് ഇതിഹാസ താരങ്ങൾ ഒന്നിക്കുന്നതിനാൽ ആ പ്രോജക്റ്റ് നെൽസണ് വലിയ വെല്ലുവിളിയായിരിക്കുമെങ്കിലും സംവിധായകൻ പൂർണ്ണ ആത്മവിശ്വാസത്തിലാണെന്ന് താരം വ്യക്തമാക്കി. ഈ ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ച് നെൽസൺ തന്നോട് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും, താൻ ആ സിനിമയുടെ ഭാഗമാണോ എന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തുമെന്നും യോഗി ബാബു കൂട്ടിച്ചേർത്തു.

Also Read: പ്രിയന്റെ 100-ാം ചിത്രത്തിൽ ലാലേട്ടൻ; സംഗീതത്തിന് പ്രാധാന്യമുള്ള ബിഗ് പ്രോജക്റ്റുമായി പ്രിയദർശൻ!

ആദ്യ ഭാഗത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച വിനായകൻ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന് അദ്ദേഹം തന്നെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മോഹൻലാൽ വീണ്ടും മാത്യുവായി എത്തുന്നതിനൊപ്പം സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ തുടങ്ങിയ മലയാളി താരങ്ങളുടെ വലിയൊരു നിര തന്നെ ഇത്തവണ ജയിലർ ടീമിനൊപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്.

The post കാമിയോ പൂരമാകുമോ ‘ജയിലർ 2’? ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത് appeared first on Express Kerala.

Spread the love
See also  കോഹ്‌ലിക്ക് പിന്നാലെ സഞ്ജു സാംസൺ; ഇൻസ്റ്റാഗ്രാം ലൈക്കുകളിൽ റെക്കോർഡ് കുതിപ്പുമായി സഞ്ജു

New Report

Close