യുവരാജിന്റെ പാഠശാലയിൽ റിഷഭ് പന്ത്; ലഖ്‌നൗ ക്യാപ്റ്റന്റെ തിരിച്ചുവരവ് കാത്ത് ആരാധകർ

യുവരാജിന്റെ പാഠശാലയിൽ റിഷഭ് പന്ത്; ലഖ്‌നൗ ക്യാപ്റ്റന്റെ തിരിച്ചുവരവ് കാത്ത് ആരാധകർ

പിഎൽ 2026 സീസണിന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ റിഷഭ് പന്ത് കടുത്ത പരിശീലനത്തിൽ. മുൻ ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്ങിന്റെ പ്രത്യേക മേൽനോട്ടത്തിലാണ് പന്ത് തന്റെ ബാറ്റിങ് കരുത്ത് വർദ്ധിപ്പിക്കുന്നത്. മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ വെച്ച് നടന്ന നാല് ദിവസത്തെ തീവ്ര പരിശീലന ക്യാമ്പിൽ പന്തിന്റെ ബാറ്റിങ് ടെക്‌നിക്കുകൾക്ക് യുവി പുതിയ മിനുക്കുപണികൾ നൽകി.

കഴിഞ്ഞ സീസണിലെ മോശം ഫോം മറികടക്കാനും പരിമിത ഓവർ ക്രിക്കറ്റിൽ തന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുമാണ് പന്ത് യുവരാജിന്റെ സഹായം തേടിയത്. ഓഫ് സൈഡ് ഷോട്ടുകൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഇടംകൈയ്യൻ ബോളർമാരെ നേരിടാൻ തന്റെ ബാറ്റിങ് സ്റ്റാൻസിലും (Stance) പന്ത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫുട്‌വർക്ക്, ബോഡി ബാലൻസ്, ഷോട്ട് സെലക്ഷൻ എന്നിവയിലൂന്നിയായിരുന്നു യുവരാജിന്റെ ക്ലാസുകൾ.

Also Read:ഐപിഎല്ലിന് മുൻപേ ‘പാട്ട്’ പോര്; സൺ പിക്‌ചേഴ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും നേർക്കുനേർ

ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, സഞ്ജു സാംസൺ തുടങ്ങിയ യുവതാരങ്ങളെ വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച യുവരാജിന്റെ ശിക്ഷണം പന്തിന് വലിയ ആത്മവിശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ. മാർച്ച് 28-ന് ഐപിഎൽ ആരംഭിക്കാനിരിക്കെ, ലഖ്‌നൗ ക്യാമ്പിൽ ചേരുന്നതിന് മുൻപ് തന്നെ പന്ത് പൂർണ്ണ സജ്ജനായിക്കഴിഞ്ഞു.

The post യുവരാജിന്റെ പാഠശാലയിൽ റിഷഭ് പന്ത്; ലഖ്‌നൗ ക്യാപ്റ്റന്റെ തിരിച്ചുവരവ് കാത്ത് ആരാധകർ appeared first on Express Kerala.

Spread the love
Scroll to Top