കെൽട്രോൺ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം പാളയം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിൽ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. തൊഴിൽസാധ്യതയേറിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിവിധ പ്രോഗ്രാമിംഗ് കോഴ്സുകൾ, ആനിമേഷൻ, വെബ് ഡിസൈനിംഗ്, ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്‌വെയർ തുടങ്ങി ഐ.ടി മേഖലയിലെ ഒട്ടനവധി വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. അവധിക്കാലം പ്രയോജനപ്പെടുത്തി പുത്തൻ സാങ്കേതിക വിദ്യകൾ പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് പാളയത്തെ കെൽട്രോൺ നോളജ് സെന്ററുമായി നേരിട്ടോ അല്ലെങ്കിൽ 0471-2337450, 8590605271 എന്നീ ഫോൺ നമ്പറുകൾ വഴിയോ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാനും അഡ്മിഷൻ നേടാനും സാധിക്കുന്നതാണ്.

The post കെൽട്രോൺ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Express Kerala.

Spread the love
See also  മത്സരിക്കാനുള്ള തീരുമാനം വ്യക്തിപരം; പാർട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് സജി ചെറിയാൻ

New Report

Close