ഗർഭിണിയല്ല, സാരി ചതിച്ചതാണ്! വൈറൽ വാർത്തകൾക്ക് നീന ഗുപ്തയുടെ മറുപടി

ഗർഭിണിയല്ല, സാരി ചതിച്ചതാണ്! വൈറൽ വാർത്തകൾക്ക് നീന ഗുപ്തയുടെ മറുപടി

ശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹ റിസപ്ഷനിൽ പങ്കെടുത്തതിന് പിന്നാലെ ബോളിവുഡ് നടി നീന ഗുപ്തയെക്കുറിച്ച് പ്രചരിച്ച വാർത്തകൾക്ക് രസകരമായ മറുപടിയുമായി താരം തന്നെ രംഗത്ത്. 66-ാം വയസ്സിൽ നീന വീണ്ടും ഗർഭിണിയായെന്ന തരത്തിലുള്ള അഭ്യൂഹങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പൊട്ടിച്ചിരിച്ചു കൊണ്ടാണ് താരം ഇതിനോട് പ്രതികരിച്ചത്. “റിയൽ ലൈഫ് ബദായി ഹോ” (നീന ഗുപ്തയുടെ പ്രശസ്തമായ സിനിമ) എന്നാണ് ഈ വാർത്തകളെ താരം വിശേഷിപ്പിച്ചത്. താൻ ഗർഭിണിയല്ലെന്നും അന്ന് ധരിച്ചിരുന്ന സാരിയുടെ മെറ്റീരിയൽ കട്ടിയുള്ളതായതുകൊണ്ട് വയറിന്റെ ഭാഗം വീർത്തുനിന്നതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും നീന വ്യക്തമാക്കി. എങ്കിലും തന്റെ ഈ പ്രായത്തിലും ഇത്തരം വാർത്തകൾ വരുന്നത് താൻ ആസ്വദിക്കുന്നുണ്ടെന്ന് താരം തമാശരൂപേണ കൂട്ടിച്ചേർത്തു.

Also Read:നാല് വർഷത്തെ ദാമ്പത്യത്തിന് വിരാമം; ഹൻസികയും സോഹേലും വിവാഹമോചിതരായി

വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായുള്ള ബന്ധത്തിലുണ്ടായ മകൾ മസാബ ഗുപ്തയെ ഒറ്റയ്ക്ക് വളർത്തിയ നീനയുടെ ജീവിതം എന്നും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. 2008-ലാണ് താരം വിവേക് മെഹ്‌റയെ വിവാഹം കഴിച്ചത്.

The post ഗർഭിണിയല്ല, സാരി ചതിച്ചതാണ്! വൈറൽ വാർത്തകൾക്ക് നീന ഗുപ്തയുടെ മറുപടി appeared first on Express Kerala.

Spread the love
See also  സാംസങ്ങിന് വെല്ലുവിളിയുമായി ആപ്പിൾ? ആദ്യ ഫോൾഡബിൾ ഐഫോൺ വരുന്നു

New Report

Close