വേദനിക്കുന്നവരുടെ സങ്കടം നമ്മുടെ കൂടി വേദനയാണ്; എം. സ്വരാജ്

വേദനിക്കുന്നവരുടെ സങ്കടം നമ്മുടെ കൂടി വേദനയാണ്; എം. സ്വരാജ്

റാനെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇവിടെ സമ്മേളനം നടത്തിയിട്ട് എന്ത് കാര്യമെന്ന് ചോദിക്കുന്നവർ സമൂഹത്തിന് അപമാനമാണെന്ന് എം. സ്വരാജ്. ലോകത്ത് എവിടെയെങ്കിലും വേദനിക്കുന്നവരുണ്ടെങ്കിൽ അത് നമ്മുടെ കൂടി വേദനയാണെന്ന് തിരിച്ചറിയുന്നതാണ് മനുഷ്യത്വത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധം മലയാളികൾക്ക് വെറുമൊരു വാക്ക് മാത്രമാണെന്നും അതിന്റെ യഥാർത്ഥ ഭീകരത നമ്മൾ നേരിട്ട് അനുഭവിച്ചിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം, അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു.

യുദ്ധം തീവ്രമാകുമ്പോൾ മരിച്ചുവീഴുന്നവരെ സംസ്കരിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. കണ്ണടച്ചു തുറക്കും മുൻപ് തകർന്നുവീഴുന്ന കെട്ടിടങ്ങൾക്കിടയിൽ എത്രയോ ജീവനുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാകും. തെരുവുകൾ മനുഷ്യശരീരങ്ങൾ കൊണ്ട് നിറയുകയും അവ പുഴുവരിക്കുകയും ചെയ്യുന്ന ഭയാനകമായ സാഹചര്യം വിവരിച്ച അദ്ദേഹം, മനുഷ്യൻ മാലിന്യമായി മാറുന്നതാണ് യുദ്ധത്തിന്റെ യഥാർത്ഥ മുഖമെന്ന് ഓർമ്മിപ്പിച്ചു. ലോക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി നിൽക്കുന്നത് അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: മാസപ്പടി കേസ്! ഷോൺ ജോർജിന് തിരിച്ചടി; രേഖകൾ കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു

ഇറാൻ ആണവായുധം നിർമ്മിച്ചേക്കാം എന്നാരോപിച്ചാണ് ആക്രമണം നടത്തുന്നതെങ്കിലും, ലോകത്ത് ഏറ്റവും കൂടുതൽ ആണവ ശേഖരമുള്ളത് അമേരിക്കയിലാണെന്ന് സ്വരാജ് പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി മറ്റൊരു രാജ്യത്തിന് മേൽ ആണവായുധം പ്രയോഗിച്ചതും ഇതേ അമേരിക്കയാണ്. യുദ്ധം ലോകമെമ്പാടുമുള്ള ജനജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുന്നത് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

The post വേദനിക്കുന്നവരുടെ സങ്കടം നമ്മുടെ കൂടി വേദനയാണ്; എം. സ്വരാജ് appeared first on Express Kerala.

Spread the love
See also  എൻ.ഐ.ടികളിൽ എം.സി.എ പ്രവേശനം; നിംസെറ്റ് പരീക്ഷ ജൂൺ ആറിന്, മേയ് ഒന്നുവരെ അപേക്ഷിക്കാം

New Report

Close