
ആരോഗ്യഗുണങ്ങളുടെ കലവറയാണെങ്കിലും വെണ്ടയ്ക്കയുടെ വഴുക്കൽ കാരണം പലരും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മടിക്കാറുണ്ട്. എന്നാൽ ഒരല്പം വ്യത്യസ്തമായ രീതിയിൽ മസാലകൾ ചേർത്ത് തയ്യാറാക്കിയാൽ ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റിയ ഏറ്റവും രുചികരമായ വിഭവമായി വെണ്ടയ്ക്ക മാറ്റാം. വെണ്ടയ്ക്കയുടെ വഴുക്കൽ പൂർണ്ണമായും ഒഴിവാക്കി, മസാലകൾ നന്നായി പിടിച്ച രീതിയിൽ ഈ സ്പെഷ്യൽ കറി ഒരു തവണയെങ്കിലും തയ്യാറാക്കി നോക്കൂ. വെണ്ടയ്ക്ക കഴിക്കാൻ മടിയുള്ളവർ പോലും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുമെന്ന് ഉറപ്പാണ്!
സാധനങ്ങൾ
വെണ്ടക്ക- വട്ടത്തിൽ അരിന്നത്
തേങ്ങ- 1/2 കപ്പ്
തൈര് – 1/2 കപ്പ്
ജീരകം – 2 ടീസ് സ്പൂൺ
ഇഞ്ചി – 1 കഷ്ണം
കടുക് – 1ടീസ് സ്പൂൺ
പച്ചമുളക് – 2 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
വറ്റൽമുളക് – രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന വെണ്ടയ്ക്ക ഉപ്പും ചേർത്ത് വറുത്തെടുക്കുക. ഒരു ജാറിൽ തേങ്ങ, പച്ചമുളക്, ഇഞ്ചി, ജീരകം, ഒരു ടീസ് സ്പൂൺ കടുക്, കുറച്ചു തൈര് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. വെള്ളം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശേഷം അരച്ചെടുത്ത മിക്‌സും തൈരും വറുത്തെടുത്ത വെണ്ടയ്ക്കയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് കടുക് വറ്റൽ മുളക് വേപ്പില താളിച്ചു ചേർത്താൽ കറി റെഡി.
The post വെണ്ടയ്ക്ക ഇഷ്ടമല്ലേ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ appeared first on Express Kerala.



