അമേരിക്കയുടെ 5 യുദ്ധവിമാനങ്ങൾ കൂടി തകർത്ത് ഇറാൻ, ഒന്നിൻ്റെ മാത്രം വില 1400 കോടി !

അമേരിക്കയുടെ 5 യുദ്ധവിമാനങ്ങൾ കൂടി തകർത്ത് ഇറാൻ, ഒന്നിൻ്റെ മാത്രം വില 1400 കോടി !

സൗദി അറേബ്യയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ വ്യോമ സേനയുടെ അഞ്ച് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ തകർന്നതായി റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണലും റോയിട്ടേഴ്‌സും ആണ് ഈ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിൽ ഇന്ധനം നിറയ്ക്കുന്നതിനായി എത്തിയ വ്യോമസേന വിമാനങ്ങളാണ് തകർക്കപ്പെട്ടിരിക്കുന്നത്. രണ്ട് ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആദ്യം അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടതായ വിവരമോ, മറ്റ് നാശ നഷ്ടങ്ങളുടെ വിവരമോ ഇതുവരെ പുറത്ത് വന്നിട്ടില്ല.

കഴിഞ്ഞ ദിവസം ഇറാനെതിരായ ഓപ്പറേഷൻ എപിക് ഫ്യൂറി സൈനിക നീക്കത്തിൻ്റെ ഭാഗമായി എത്തിയ കെസി 135 സൈനിക വിമാനം ഇറാൻ അനുകൂല സായുധ ഗ്രൂപ്പ് തകർത്തതിന് പിന്നാലെ നടന്ന ഈ സംഭവം അമേരിക്കൻ സൈനിക ആസ്ഥാനമായ പെൻ്റഗണെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരം ഇന്ധനം നിറക്കുന്ന ഒരു വിമാനത്തിന് ഏകദേശം 1400 കോടിയിലധികം വിലവരുന്നതാണ്. അങ്ങനെ കണക്കാക്കിയാൽ തകർക്കപ്പെട്ട വിമാനങ്ങളിലൂടെ 8400 കോടിയിൽ അധികമാണ് ഒറ്റയടിക്ക് അമേരിക്കയ്ക്ക് നഷ്ടമായിരിക്കുന്നത്.

ബോയിംഗ് നിർമ്മിച്ച കെസി-135 സ്ട്രാറ്റോടാങ്കർ ആദ്യമായി അമേരിക്കൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചത് 1950 കളുടെ അവസാനത്തിലാണ്. ആകാശത്ത് വച്ച് കൂടുതൽ നേരം പറന്ന് കൊണ്ട് തന്നെ മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുവാൻ സാധിക്കുന്നതിനാൽ യുദ്ധമേഖലയിൽ ഇത്തരം വിമാനങ്ങൾ അമേരിക്കയെ സംബന്ധിച്ച് അനിവാര്യമാണ്. ഇറാനുമായി ബന്ധപ്പെട്ട നിലവിലെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഉൾപ്പെടെ, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ, ഈ ടാങ്കർ വിമാനങ്ങൾ വലിയ പങ്കാണ് വഹിച്ച് വന്നിരുന്നത്.

Also Read: പശ്ചിമേഷ്യൻ യുദ്ധമുഖത്ത് ഇന്ത്യയുടെ നയതന്ത്ര കരുത്ത്; ജയ്ശങ്കർ-അരാഗ്ച്ചി സംഭാഷണങ്ങൾ നൽകുന്ന സൂചനകൾ!

അമേരിക്കൻ വ്യോമസേനയുടെ ഔദ്യോഗിക രേഖയിൽ കാണിക്കുന്നത് ഈ വിമാനങ്ങൾക്ക് മണിക്കൂറിൽ ഏകദേശം 530 മൈൽ വേഗത കൈവരിക്കാൻ കഴിയുമെന്നും അത് വഹിക്കുന്ന ഇന്ധനത്തിന്റെയും കൈമാറ്റം ചെയ്യുന്നതിന്റെയും അളവ് അനുസരിച്ച് ഏകദേശം 11,000 മൈൽ ദൂരം സഞ്ചരിക്കാൻ കഴിയുമെന്നുമാണ്. സാധാരണയായി നാല് ക്രൂ അംഗങ്ങളാണ് വിമാനം പ്രവർത്തിപ്പിക്കാൻ ഉണ്ടാകുക. വിദഗ്ദ പരിശീലനം ലഭിച്ച ഒരു പൈലറ്റ്, കോ-പൈലറ്റ്, നാവിഗേറ്റർ, ബൂം ഓപ്പറേറ്റർ എന്നിവരും അമേരിക്കൻ കമാൻഡോകളിൽ ചിലരും വിമാനത്തിലുണ്ടാകും.

ഈ വിമാനം വളരെ വലുതാണ്, ഏകദേശം 136 അടി നീളവും ഏകദേശം 130 അടി ചിറകുകളുമുണ്ട്, കൂടാതെ 50,000 അടി ഉയരത്തിൽ പോലും ഇതിന് പ്രവർത്തിക്കാൻ കഴിയും എന്ന പ്രത്യേകതയുമുണ്ട്. ഇറാൻ – അമേരിക്ക യുദ്ധമുഖത്ത് അമേരിക്കൻ യുദ്ധവിമാനങ്ങളെയും ബോംബറുകളെയും നിരീക്ഷണ വിമാനങ്ങളെയും നിശബ്ദമായി പിന്തുണയ്ക്കുന്ന ടാങ്കർ വിമാനങ്ങൾ കൂട്ടത്തോടെ തകർക്കപ്പെട്ടത് അമേരിക്കയെ സംബന്ധിച്ച് അപ്രതീക്ഷിത പ്രഹരം തന്നെയാണ്.

Also Read: ഭൂമിയിലേക്ക് വീഴുന്ന 600 കിലോയുടെ നാസ ഉപഗ്രഹം! മനുഷ്യന് ഭീഷണിയോ?

അതേസമയം മേഖലയിൽ വിന്യസിച്ചിരുന്ന അമേരിക്കൻ വിമാന വാഹിനി കപ്പലുകളായ യു.എസ്.എസ് എബ്രഹാം ലിങ്കണും യു.എസ്.എസ് ജെറാൾഡിനും ഇറാൻ്റെ ആക്രമണത്തെ തുടർന്ന് മേഖലയിൽ നിന്നും പിൻമാറേണ്ടി വന്നതായ റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Staff Reporter

വീഡിയോ കാണാം

The post അമേരിക്കയുടെ 5 യുദ്ധവിമാനങ്ങൾ കൂടി തകർത്ത് ഇറാൻ, ഒന്നിൻ്റെ മാത്രം വില 1400 കോടി ! appeared first on Express Kerala.

Spread the love
See also  യുഎഇയിൽ മഴയ്ക്കും കാറ്റിനും സാധ്യത! താപനിലയും ഉയർന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

New Report

Close