
മലപ്പുറം വഴിക്കടവിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസ് യാത്രക്കാരനിൽ നിന്ന് രേഖകളില്ലാത്ത 62 ലക്ഷം രൂപ പിടികൂടി. കോയമ്പത്തൂർ സ്വദേശിയായ നാഗരാജ് ആണ് ഗൂഡല്ലൂർ – പെരിന്തൽമണ്ണ ബസിൽ പണം കടത്താൻ ശ്രമിച്ചത്. തിരഞ്ഞെടുപ്പ് മുന്നോടിയായി എക്സൈസ് നടപ്പിലാക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് ഈ വൻ തുക കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
The post വഴിക്കടവിൽ ബസ് യാത്രക്കാരനിൽ നിന്ന് രേഖകളില്ലാത്ത 62 ലക്ഷം രൂപ പിടികൂടി appeared first on Express Kerala.
Latest Amazon Offers



