പാചകവാതക ക്ഷാമം! യുഎഇയിലും നിയന്ത്രണങ്ങളുണ്ടെന്ന് സുരേഷ് ഗോപി

പാചകവാതക ക്ഷാമം! യുഎഇയിലും നിയന്ത്രണങ്ങളുണ്ടെന്ന് സുരേഷ് ഗോപി

രാജ്യത്തെ പാചകവാതക ക്ഷാമത്തെക്കുറിച്ച് പ്രതികരിക്കവെ, യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും സമാനമായ നിയന്ത്രണങ്ങളുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. അവിടെയൊക്കെ ജനാധിപത്യം അല്ലാത്തതുകൊണ്ടാണ് ജനങ്ങൾ കയർത്ത് സംസാരിക്കാത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കോർപ്പറേഷൻ വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെയും കേറ്ററിംഗ് അസോസിയേഷന്റെയും യോഗത്തിൽ ടെലിഫോണിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ലോകരാജ്യങ്ങളെ ഒന്നടങ്കം ബാധിച്ചിട്ടുണ്ടെന്നും, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശനമായ സർക്കാർ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാണിജ്യ മേഖലയിൽ 20 ശതമാനം വാതകം എത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കരിഞ്ചന്ത കാരണം സാധാരണക്കാർക്ക് ഗ്യാസ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുത്. നിലവിലെ പ്രതിസന്ധി വിലയിരുത്താൻ മുഖ്യമന്ത്രിമാരും കളക്ടർമാരും യോഗം ചേരുന്നുണ്ടെന്നും, നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

The post പാചകവാതക ക്ഷാമം! യുഎഇയിലും നിയന്ത്രണങ്ങളുണ്ടെന്ന് സുരേഷ് ഗോപി appeared first on Express Kerala.

Spread the love
See also  ബീഹാർ ബോർഡ് പത്താം ക്ലാസ് ഫലം മാർച്ച് 31-നകം; സ്കോർകാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?