ലീഗുമായി തർക്കമില്ല, എംപിമാരുടെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും; വി.ഡി. സതീശൻ

ലീഗുമായി തർക്കമില്ല, എംപിമാരുടെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും; വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ യുഡിഎഫ് സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗുമായി യാതൊരു തർക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് വെച്ചുമാറുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകും.

എംപിമാരുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഹൈക്കമാൻഡ് തീരുമാനമെടുക്കും. അതേസമയം, കെ. സുധാകരനുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സതീശൻ ഒഴിഞ്ഞുമാറി. സുധാകരന്റെ കാര്യത്തിൽ തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:‘മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കും’; പഴയകാല സഹപ്രവർത്തകന്റെ ഓർമ്മയിൽ വിതുമ്പി കെ. സുധാകരൻ

കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. “കേരളം സെറ്റാണ്, ഞങ്ങളും സെറ്റാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ സർക്കാർ ഖജനാവ് മുടിപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പരസ്യങ്ങൾ അവസാനിക്കുമെന്നും യുഡിഎഫ് അധികാരം പിടിക്കുമെന്നും ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുസ്ലിം ലീഗുമായി നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

അതിനിടെ, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് വൈകിട്ട് നാല് മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. ബംഗാൾ എസ്‌ഐആർ വിഷയത്തിലെ അപ്പീൽ നടപടികൾക്ക് പിന്നാലെയാണ് പ്രഖ്യാപനം വരുന്നത്.

The post ലീഗുമായി തർക്കമില്ല, എംപിമാരുടെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും; വി.ഡി. സതീശൻ appeared first on Express Kerala.

Spread the love
Scroll to Top