മുജ്തബ ഖമേനി ജീവനോടെയുണ്ട്; പക്ഷേ നില അതീവ ഗുരുതരം; രഹസ്യാന്വേഷണ റിപ്പോർട്ട്

മുജ്തബ ഖമേനി ജീവനോടെയുണ്ട്; പക്ഷേ നില അതീവ ഗുരുതരം; രഹസ്യാന്വേഷണ റിപ്പോർട്ട്

റാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും പുതിയ റിപ്പോർട്ടുകൾ. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ ഈ വിവരം പുറത്തുവിട്ടത്. ആക്രമണത്തിൽ പരിക്കേറ്റതിനെത്തുടർന്ന് മുജ്തബയുടെ ആശയവിനിമയങ്ങൾക്കെല്ലാം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

നിലവിൽ മുജ്തബ ഖമേനിയുമായുള്ള എല്ലാ ബന്ധങ്ങളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. അദ്ദേഹത്തിന്റെ പേരിൽ വരുന്ന സന്ദേശങ്ങൾ പുറംലോകത്തെത്തിക്കുന്നത് ഐആർജിസി ഉദ്യോഗസ്ഥരാണെന്നും സൂചനയുണ്ട്. ഇതാണ് അദ്ദേഹം ജീവനോടെയില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തിപ്പെടാൻ കാരണമായത്.

Also Read:അമേരിക്കയ്ക്ക് താക്കീതായി ഉത്തരകൊറിയയുടെ ആണവ പരീക്ഷണം; മേൽനോട്ടം വഹിച്ച് കിം ജോങ് ഉൻ

നേരത്തെ, മുജ്തബ കൊല്ലപ്പെട്ടതായി താൻ കേൾക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ശരീരത്തിന്റെ രൂപം തന്നെ മാറിപ്പോയെന്നും ട്രംപ് ആരോപിച്ചിരുന്നു. ഫെബ്രുവരിയിൽ നടന്ന അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണത്തിൽ മുജ്തബയുടെ പിതാവും മുൻ നേതാവുമായ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽ മുജ്തബയുടെ മകനും ഭാര്യയും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

പിതാവിന്റെ മരണശേഷം മുജ്തബയെ നേതാവായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അദ്ദേഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പകരം എഴുതിത്തയ്യാറാക്കിയ പ്രസ്താവനകൾ മാത്രം പുറത്തുവരുന്നത് അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

The post മുജ്തബ ഖമേനി ജീവനോടെയുണ്ട്; പക്ഷേ നില അതീവ ഗുരുതരം; രഹസ്യാന്വേഷണ റിപ്പോർട്ട് appeared first on Express Kerala.

Spread the love
Scroll to Top