ചെന്നൈയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ഏഴ് പേർക്ക് പരിക്ക്

ചെന്നൈയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ഏഴ് പേർക്ക് പരിക്ക്

ചെന്നൈ നവല്ലൂരിൽ ഞായറാഴ്ച രാവിലെയുണ്ടായ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. സഞ്ജയ് കുമാർ-സോണിയ ദമ്പതികളുടെ മക്കളായ നാല് വയസ്സുകാരി കൃതികയും ഒന്നര വയസ്സുകാരൻ ധീരനുമാണ് മരിച്ചത്. സ്ഫോടനത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.

നവല്ലൂരിലെ ചാമുണ്ഡീശ്വരർ നഗറിൽ രാവിലെ 7:40-ഓടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ അടുത്തടുത്തായി സ്ഥിതി ചെയ്തിരുന്ന മൂന്ന് വീടുകൾ ഭാഗികമായി തകർന്നു വീണു. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നത് കണ്ട് പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചത്.

Also Read:വളം ലഭ്യതയിൽ ആശങ്കവേണ്ട! ആവശ്യത്തിലധികം സ്റ്റോക്കുണ്ടെന്ന് കേന്ദ്രം

രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും കുട്ടികൾ രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ അഗ്നിശമന സേന ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പാചകവാതക സിലിണ്ടറിൽ നിന്നുണ്ടായ ചോർച്ചയാകാം സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post ചെന്നൈയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ഏഴ് പേർക്ക് പരിക്ക് appeared first on Express Kerala.

Spread the love
Scroll to Top