കോൺഗ്രസിൽ പടലപ്പിണക്കം, കെ സുധാകരൻ മത്സരിക്കാൻ കരയുന്നു: എം വി ഗോവിന്ദൻ

കോൺഗ്രസിൽ പടലപ്പിണക്കം, കെ സുധാകരൻ മത്സരിക്കാൻ കരയുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കാൻ വാശിപിടിക്കുന്നത് കോൺഗ്രസിനുള്ളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്ന് പറഞ്ഞ് കരയുകയാണ്. കോൺഗ്രസിനുള്ളിലെ കുഴപ്പങ്ങൾ ഇതുവരെ തീർന്നിട്ടില്ല. ഓരോ നേതാവിനും മുഖ്യമന്ത്രിയാകാനാണ് ധൃതിയെന്നും പടലപ്പിണക്കങ്ങൾ കാരണം അവർക്ക് ഭരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ജി സുധാകരൻ പാർട്ടിക്കൊരു വിഷയമേ അല്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. അദ്ദേഹം സ്വയം പാർട്ടി വിട്ടുപോയതാണ്. ജി സുധാകരന്റെ നീക്കങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ മൂന്നാമതും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമെന്ന് എം വി ഗോവിന്ദൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ കേരളം പുതിയ ചരിത്രം രചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

The post കോൺഗ്രസിൽ പടലപ്പിണക്കം, കെ സുധാകരൻ മത്സരിക്കാൻ കരയുന്നു: എം വി ഗോവിന്ദൻ appeared first on Express Kerala.

Spread the love
Scroll to Top