ലീഗിൽ വമ്പൻ ട്വിസ്റ്റ്; കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, വേങ്ങരയിൽ കെ.എം. ഷാജി?

ലീഗിൽ വമ്പൻ ട്വിസ്റ്റ്; കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, വേങ്ങരയിൽ കെ.എം. ഷാജി?

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റങ്ങൾ. ലീഗിന്റെ കരുത്തുറ്റ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ മലപ്പുറം മണ്ഡലത്തിലേക്ക് മാറുമെന്നാണ് സൂചന. കുഞ്ഞാലിക്കുട്ടിയുടെ സിറ്റിങ് സീറ്റായ വേങ്ങരയിൽ കെ.എം. ഷാജിയെ മത്സരിപ്പിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.

കാസർകോട് മണ്ഡലത്തിൽ കെ.എം. ഷാജിക്കെതിരെ ഉയർന്ന പ്രാദേശിക എതിർപ്പുകൾ കണക്കിലെടുത്താണ് സുരക്ഷിതമായ വേങ്ങരയിലേക്ക് അദ്ദേഹത്തെ മാറ്റാൻ നീക്കം നടക്കുന്നത്. ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്ന പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ നിലപാടാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകം. അതേസമയം, താൻ മത്സരത്തിനില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയായി സംഘടനാരംഗത്ത് തുടരാനാണ് താല്പര്യമെന്നും പി.എം.എ. സലാം നേതൃത്വത്തെ അറിയിച്ചു.

Also Read:സി.സി മുകുന്ദൻ ബിജെപിയിലേക്ക്; ഇന്ന് അംഗത്വമെടുത്തേക്കും

മലപ്പുറത്ത് ചേരുന്ന ലീഗ് നേതൃയോഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണ്. കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായതായി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഓരോ നേതാക്കളുമായും സാദിഖ് അലി തങ്ങൾ വ്യക്തിപരമായി സംസാരിച്ച് അഭിപ്രായം തേടുന്നുണ്ട്. നാളെ പാണക്കാട് വച്ച് തങ്ങൾ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

The post ലീഗിൽ വമ്പൻ ട്വിസ്റ്റ്; കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, വേങ്ങരയിൽ കെ.എം. ഷാജി? appeared first on Express Kerala.

Spread the love
See also  പഴയ ഷൂസിനുള്ളിൽ എംഡിഎംഎ; കൊറിയർ വഴി എത്തിയ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ