
അബുദാബിയിലെ അൽ ബഹ്‌യ മേഖലയിൽ ഇറാൻ മിസൈൽ പതിച്ച് ഒരു പലസ്തീൻ പൗരൻ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സിവിലിയൻ വാഹനത്തിന് നേരെ മിസൈൽ ആക്രമണമുണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് യുഎഇയിലും ആക്രമണമുണ്ടായിരിക്കുന്നത്.
മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കർശന മുന്നറിയിപ്പുണ്ട്.
Also Read:ദുബായ് വിമാനത്താവളം അടച്ചു; കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ തിരിച്ചിറക്കി, യാത്രക്കാർ ദുരിതത്തിൽ
അതേസമയം, യുദ്ധസാഹചര്യത്തെത്തുടർന്ന് തടസ്സപ്പെട്ട ദുബായിലെ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. എന്നാൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത് പ്രവാസികൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. നേരത്തെ കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുത്തവർ യാത്രയ്ക്കായി നാലും അഞ്ചും ഇരട്ടി തുക അധികമായി നൽകേണ്ട അവസ്ഥയിലാണ്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായും കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്നും യുഎഇ അറിയിച്ചു.
The post അബുദാബിയിൽ ഇറാൻ മിസൈൽ പതിച്ചു; പലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു, അതീവ ജാഗ്രത! appeared first on Express Kerala.



