‘പാലായുടെ സുവർണ്ണകാലം വീണ്ടെടുക്കണം’; വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് ജോസ് കെ. മാണി

‘പാലായുടെ സുവർണ്ണകാലം വീണ്ടെടുക്കണം’; വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് ജോസ് കെ. മാണി

കോട്ടയം: 2026 ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ, പാലായുടെ വികസന നായകൻ കെ.എം. മാണിയുടെ പാരമ്പര്യം ഉയർത്തിക്കാട്ടിയും കഴിഞ്ഞ കാലത്തെ വികസന നേട്ടങ്ങൾ അക്കമിട്ടു നിരത്തിയും അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.

കഴിഞ്ഞ 17 വർഷത്തെ തന്റെ പ്രവർത്തന കാലയളവിൽ പാലായിൽ കൊണ്ടുവന്ന പ്രധാന പദ്ധതികൾ ജോസ് കെ. മാണി എടുത്തുപറഞ്ഞു. ട്രിപ്പിൾ ഐ.ടി, സയൻസ് സിറ്റി, ഐ.ഐ.എം.സി കോട്ടയം ക്യാമ്പസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് മുത്തോലി. പാലാ ഗവ. ആശുപത്രിയോട് ചേർന്ന് രാജീവ് ഗാന്ധി ബയോടെക്നോളജി ലാബ്, ക്യാൻസർ ബ്ലോക്ക്. ഇലവീഴാപ്പൂഞ്ചിറ ഉൾപ്പെടെയുള്ള മേഖലകളുടെ വികസനം. “പാലായുടെ വികസനം രാജ്യത്തിന് തന്നെ മാതൃകയാണ്. നഷ്ടപ്പെട്ട ആ സുവർണ്ണ നാളുകൾ നമുക്ക് വീണ്ടെടുക്കണം,” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘രണ്ടില’ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി തന്നെ വിജയിപ്പിക്കണമെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.

The post ‘പാലായുടെ സുവർണ്ണകാലം വീണ്ടെടുക്കണം’; വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് ജോസ് കെ. മാണി appeared first on Express Kerala.

Spread the love
Scroll to Top