യുഎഇയിൽ വ്യാജപ്രചാരണം; 12 പേർ പിടിയിൽ

യുഎഇയിൽ വ്യാജപ്രചാരണം; 12 പേർ പിടിയിൽ

റാൻ ആക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച 12 പേരെ യുഎഇ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ പൊതുസുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള വീഡിയോകളും സന്ദേശങ്ങളും പങ്കുവെച്ചതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത്. മിസൈലുകൾ ആകാശത്ത് പ്രതിരോധിക്കുന്നതിന്റെയും ജനങ്ങൾ പരിഭ്രാന്തരായി കൂട്ടംകൂടുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമായിട്ടാണ് അധികൃതർ കണക്കാക്കുന്നത്. ഇത്തരം ദൃശ്യങ്ങൾക്കൊപ്പം ഭീതിജനകമായ ശബ്ദരേഖകൾ കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്താൻ കാരണമാകുന്നുണ്ടെന്ന് പോലീസ് നിരീക്ഷിച്ചു.

പ്രതിരോധ സേനയുടെ നീക്കങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള രഹസ്യവിവരങ്ങൾ പുറംലോകത്തേക്ക് എത്താൻ ഇത്തരം വീഡിയോകൾ കാരണമാകുമെന്നത് സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ സ്ഫോടന ദൃശ്യങ്ങളോ മിസൈൽ ആക്രമണങ്ങളോ പങ്കുവെക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ ഉണ്ടാകും. മറ്റ് രാജ്യങ്ങളിൽ നടന്ന പഴയ സംഭവങ്ങളുടെ ദൃശ്യങ്ങൾ യുഎഇയിൽ നിന്നുള്ളതാണെന്ന വ്യാജേന പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഡിജിറ്റൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

Also Read: ബഹ്റൈനിൽ ഭക്ഷ്യലഭ്യത സുരക്ഷിതം; വിപണിയിൽ ആശങ്ക വേണ്ടെന്ന് അധികൃതരും വ്യാപാരികളും

ശത്രുരാജ്യങ്ങളെ പ്രകീർത്തിക്കുന്നതോ അവരുടെ സൈനിക നീക്കങ്ങളെ പുകഴ്ത്തുന്നതോ ആയ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതും നിയമവിരുദ്ധമാണ്. ശത്രുപക്ഷത്തിന്റെ ആക്രമണങ്ങൾ അവരുടെ വിജയമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നവർ കനത്ത നിയമനടപടികൾ നേരിടേണ്ടി വരും. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള സൈബർ ഇടപടലുകൾക്കെതിരെ തുടർന്നും കർശന പരിശോധനകൾ ഉണ്ടാകുമെന്ന് യുഎഇ വ്യക്തമാക്കി.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post യുഎഇയിൽ വ്യാജപ്രചാരണം; 12 പേർ പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top