ഇന്ധനക്ഷാമം രൂക്ഷം! ശ്രീലങ്കയിൽ പ്രവൃത്തിദിനം ആഴ്ചയിൽ നാലാക്കി, ബുധനാഴ്ച പൊതുഅവധി

ഇന്ധനക്ഷാമം രൂക്ഷം! ശ്രീലങ്കയിൽ പ്രവൃത്തിദിനം ആഴ്ചയിൽ നാലാക്കി, ബുധനാഴ്ച പൊതുഅവധി

ശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ കടുത്ത ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി ശ്രീലങ്കയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആഴ്ചയിലെ പ്രവൃത്തിദിനങ്ങൾ അഞ്ചിൽ നിന്നും നാലായി കുറച്ചതായും എല്ലാ ബുധനാഴ്ചകളും പൊതുഅവധിയായിരിക്കുമെന്നും സർക്കാർ അറിയിച്ചു. പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും ഈ നിയന്ത്രണം ബാധകമാണ്.

ഇന്ധന ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥരോട് വർക്ക് ഫ്രം ഹോം രീതി പിന്തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ എല്ലാ പൊതു പരിപാടികളും താൽക്കാലികമായി നിർത്തിവെച്ചു. സ്വകാര്യ മേഖലയോടും സമാനമായ രീതിയിൽ പ്രവർത്തന സമയം ക്രമീകരിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആശുപത്രികൾ, തുറമുഖങ്ങൾ തുടങ്ങിയ അവശ്യ സേവന വിഭാഗങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കും. മോശമായ സാഹചര്യങ്ങളെ നേരിടാൻ രാജ്യം സജ്ജമാകണമെന്ന് പ്രസിഡന്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Also Read: കാബൂളിലെ ആശുപത്രിയിൽ പാകിസ്ഥാൻ വ്യോമാക്രമണം; 400 മരണം

നിലവിൽ ഇന്ധനം റേഷൻ സംവിധാനത്തിലൂടെയാണ് വിതരണം ചെയ്യുന്നത്. ഓരോ സ്വകാര്യ വാഹനത്തിനും ആഴ്ചയിൽ 15 ലിറ്റർ ഇന്ധനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ പൊതുഗതാഗതത്തിന് 200 ലിറ്റർ വരെ ഇന്ധനം ലഭിക്കും. പൂർണ്ണമായും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽ, രാജ്യാന്തര തലത്തിലുണ്ടായ വിലക്കയറ്റവും ലഭ്യതക്കുറവുമാണ് ശ്രീലങ്കയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

The post ഇന്ധനക്ഷാമം രൂക്ഷം! ശ്രീലങ്കയിൽ പ്രവൃത്തിദിനം ആഴ്ചയിൽ നാലാക്കി, ബുധനാഴ്ച പൊതുഅവധി appeared first on Express Kerala.

Spread the love
Scroll to Top