
ടി.കെ ഹംസയുമായി എക്സ് പ്രസ്സ് കേരള പ്രതിനിധി നടത്തിയ അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം ചുവടെ
പാർട്ടി വെച്ച പ്രായം എന്ന മാനദണ്ഡം ഉണ്ടല്ലോ ഒപ്പം തന്നെ ടെം വെച്ചു. ആ മാനദണ്ഡത്തിന്റെ പേരിൽ താങ്കൾക്ക് സംസഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാകേണ്ടി വന്നു. അതെ സമയം തന്നെ അങ്ങനെ ആ മാനദണ്ഡം വെച്ച ജി സുധാകരൻ ഒകെ വളരെ അസംതൃപ്തി പ്രകടിപ്പിക്കുന്നു. എന്തായിരിക്കാം കാരണം ?
അത് അയാളുടെ സ്വഭാവം അങ്ങനെയാണ്, അത്രേ ഞാൻ പറയുന്നുള്ളു. ജി സുധാകരന്റെ സ്വഭാവം എല്ലാവർക്കും അറിയാമല്ലോ പെട്ടന്ന് ദേഷ്യം വരികയും വാശി പിടിക്കുകയും ചെയുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. പക്ഷെ എനിക്ക് അങ്ങനെ ഇല്ല, ശരിയെന്താണൊ അതിനനുസരിച്ച് ഞാൻ നിൽക്കും. എന്റെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് മാറ്റിയതിന് ശേഷം തിരിച്ചു വിളിച്ചു രണ്ടു സ്ഥാനം തന്നിരുന്നു. പ്രവാസി ക്ഷേമ കമ്മീഷന്റെ ചെയർമാൻ ആക്കിത് എന്നെയാണ്. ഞാൻ കമ്മിറ്റിയിൽ നിന്ന് പോയതിനു ശേഷമായിരുന്നു അത്. പ്രവാസി ക്ഷേമ ബോർഡ് എന്ന സംഘടനാ വേറെ രൂപീകരിച്ചത് ഞാൻ ചെയർമാൻ ആയി വന്നതിന് ശേഷമാണ്. പിന്നെ ഞാൻ ഏഴു കൊല്ലം മാപ്പിള കല അക്കാഡമിയുടെ ചെയർമാൻ ആയി . ഇതൊക്കെ ചെയ്തത് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പോയതിനു ശേഷമാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് വഖ്ഫ് ബോർഡ് വരുന്നത്. അപ്പോൾ പ്രതിപക്ഷത്ത് നിന്ന് വരെ ആളുകൾ പറഞ്ഞു നിങ്ങളുടെ അടുത്ത് ഇങ്ങനെ ഒരു ആൾ ഉണ്ടല്ലോ. മതം അറിയാം രാഷ്ട്രീയം അറിയാം. അയാളെ നിങ്ങൾ ചെയർമാൻ ആക്കണ്ടെന്നു ചോദിച്ചു , ശരിയാണ് എന്ന് പറഞ്ഞു അങ്ങനെ എന്നെ വിളിച്ചു. അങ്ങനെ അക്കാഡമിയിൽ നിന്ന് ഒഴിവായി 82 മത്തെ വയസിലാണ് വഖ്ഫ് ബോർഡിൻറെ ചെയർമാൻ ആകുന്നത്. പക്ഷെ ഇപ്പോഴും മെമ്പർഷിപ് ഉണ്ട് അക്കാഡമിയിൽ. അങ്ങനെ പിന്നെ വർഷങ്ങൾ ഇങ്ങനെ കടന്നു പോയപ്പോൾ മുറുമുറുപ്പ് കേക്കാൻ തുടങ്ങി 82 86 ആയിട്ടും ഹംസാക്ക ഇങ്ങനെ തുടരുവാണല്ലോ എന്ന്. ആ സമയത് എനിക്ക് നല്ല വിഷമം ആയിട്ട് സെക്രട്ടറിയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു പാർട്ടി തീരുമാനം അങ്ങനെയാണ് ബാക്കി ഞാൻ തീരുമാനിച്ചുകൊള്ളാൻ. എന്റെ തീരുമാന പ്രകാരം ആണ് ഞാൻ രാജി വെച്ചത്. മൂന്നര കൊല്ലം കഴിഞ്ഞപ്പോഴാ ഞാൻ രാജി വെച്ചത്. എനിക്ക് എൺപത്തി ആറര വയസ് വരെ എനിക്ക് സ്ഥാനം തന്നില്ലേ പാർട്ടി. ഏതെല്ലാം സ്ഥാനങ്ങളിൽ ഞാൻ ഇരുന്നു. അലിഗർ യൂണിവേഴ്സിറ്റിടെ കോർട്ട് മെമ്പർ സ്ഥാനം വരെ എനിക്ക് പാർലമെൻററി അംഗം ആയിരുന്നപ്പോൾ തന്നു.
എം എൽ എ, എം പി ഈ സ്ഥാനമാനങ്ങൾ എല്ലാം ജി സുധാകരനും കിട്ടിയിട്ട് ഉണ്ടല്ലോ?
എല്ലാം ലഭിച്ചിട്ടുണ്ട് പക്ഷെ അയാളുടെ വ്യക്തിത്വം അങ്ങനെയാണ്. ദേഷ്യവും വാശിയും മുൻകോപവും അങ്ങനെയാണ് അദ്ദേഹത്തിന്റെ ജീവിതം തന്നെ. ആ പ്രശനങ്ങൾ ഒന്നും ഇല്ലാത്ത ആളാണ് ഞാൻ. നമ്മൾ സാഹചര്യത്തിന് അനുസരിച്ചല്ല തീരുമാനം എടുക്കേണ്ടത്. അത് പാർട്ടി തീരുമാനം അല്ലെ. കുറച്ച മാനസിക അസ്വസ്ഥത ഉള്ള ആളാണ് അയാളെന്ന് അദ്ദേഹത്തോട് അടുത്ത് ഇടപഴകിയിട്ടുള്ളവർക്ക് അറിയാം. ആദ്യം മത്സരിക്കുന്നില്ല എന്ന് പറഞ്ഞു പിന്നെ മത്സരിക്കണം എന്ന് ആയി ഇപ്പോൾ ഏതാണ്ട് മറ്റു പാർട്ടിയുടെ പിന്തുണ വരെ ആയി. ആ കള്ളത്തരം ഒകെ ചെയ്യാൻ ഉള്ള ബുദ്ധി അയാൾക്ക് ഉണ്ടല്ലോ. അമ്പലപ്പുഴയിൽ കോൺഗ്രസിന്റെ പിന്തുണയോടെ ആണ് നിൽക്കുന്നത്. റിസൾട്ട് വരുമ്പോൾ അറിയാം എത്ര വോട്ട് ഉണ്ട് എന്നൊക്കെ.
കെ സുധാകരന്റെ കാര്യത്തിലുള്ള അഭിപ്രായം എന്താണ്?
ഒരാൾക്ക് ബുദ്ധി ഇല്ലാത്തതിന്റെ ആണെങ്കിൽ ഇദ്ദേഹത്തിന് ബുദ്ധി കൂടിപോയതിന്റെ ആണ്. കോൺഗ്രസിനെ വളച്ചൊടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഭീഷണിപ്പെടുത്തിയും തന്ത്രങ്ങൾ പുറത്തെടുത്തും ആണ് കെപിസിസി പ്രസിഡന്റ് ആയത്.
ഇപ്പോൾ അസംബ്ലി തിരഞ്ഞെടുപ്പിന് മത്സരിക്കണം എന്ന് പറയുന്നുണ്ടല്ലോ. അതിനെ എങ്ങനെ നോക്കി കാണുന്നു?
ആ സ്ഥാനം വിട്ടു കൊടുക്കില്ലെന്ന് ഉറപ്പിച്ചു. പാർലമെൻററി സ്ഥാനം അവിടെ നിക്കട്ടെ അസംബ്ലി മത്സരിച്ചു ഏതെങ്കിലും മന്ത്രി സ്ഥാനം കിട്ടുമോ എന്ന് നോക്കാം. അവസാനം കെപിസിസി സ്ഥാനം വിട്ടു. ഇപ്പോൾ അദ്ദേഹം പറയുന്നത് എന്താ, കെപിസിസി സ്ഥാനം രാജി വെച്ചപ്പോൾ അസംബ്ലി സീറ്റ് കൊടുക്കാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു എന്ന്. കോൺഗ്രസ് പറയുന്നതോ അങ്ങനെ ഒരു വാഗ്ദാനം ഇല്ലന്നും. സുധാകരന് വെറും മന്ത്രി അയാൾ പോരാ മുഖ്യമന്ത്രി ആകണം. അതിനുള്ള കളി ആണിതെല്ലാം. കണ്ണൂർ നിന്ന് മത്സരിച്ചു ജയിച്ചാൽ മുഖ്യമന്ത്രി ആകണം എന്ന്.
ഈ സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയുന്നത് രണ്ട് സുധാകരന്മാർ തന്നെയാണല്ലോ. അതിൽ ജി സുധാകരൻ പാർട്ടി വിട്ടത് ഏതെങ്കിലും തരത്തിൽ സിപിഎം നെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ?
ഒരു തരത്തിലും ബാധിക്കില്ല. അങ്ങനെ പാർട്ടിക്ക് ഒഴിച്ച്കൂടാൻ പറ്റാത്ത ഒരു വ്യക്തി അല്ലല്ലോ അദ്ദേഹം. അദ്ദേഹത്തിന് നല്ല ഒരു ഇമേജ് ഉണ്ടായിരുന്നു. ഇടതുപക്ഷ പാർട്ടിയിൽ ഇമേജ് പോകാൻ വളരെ എളുപ്പം ആണ്. തെറ്റായ ഒരു നിലപാട് എടുത്താൽ ഒപ്പം നിൽക്കുന്നവൻ വരെ തള്ളിപ്പറയും. ജി സുധകരാണ് പോയി എന്ന് പറഞ്ഞു പാർട്ടി നേതാക്കളോ മന്ത്രിമാരോ പാർട്ടി വിട്ടതായിട്ട് റിപ്പോർട്ട് ഇല്ലല്ലോ. കെ സുധാകരനെ കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്ക് അയക്കുമ്പോൾ അനവധി കോൺഗ്രസ് അംഗങ്ങൾ അല്ലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറി ചെന്നത്. അതെ പോലെ ഒന്നും അല്ലല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ.
ജി സുധാകരന്റെ ഭാവി എന്തായിരിക്കും?
തോറ്റാൽ വീട്ടിൽ കയറി ഇരിക്കുക എന്നല്ലാതെ ഒന്നുമില്ല. പിന്നെ ഇനി പാർട്ടിയിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകില്ല. പോയവർ പോയത് തന്നെയാ.
പക്ഷെ വി ഡി സതീശൻ പറയുന്നത് ഇനിയും വിസ്മയം ഉണ്ടെന്നാണ്, എസ് രാജേന്ദ്രൻ , പി കെ ശശി , വൈക്കം എം എൽ എ അങ്ങനെ കുറെ പേര് ഈ സമീപ ദിവസന്തങ്ങളിൽ പാർട്ടി വിട്ടിരുന്നല്ലോ?
അവർക്കൊക്കെ പല തകരാറുകൾ ഉണ്ട്. പി കെ ശശിയെ എങ്ങനെയാ ഒഴിവാക്കിയെ? ഓർഡിനറി മെമ്പർഷിപ്പിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ട് കൊല്ലം മൂന്നായി. അത് എന്തിനാണ് എന്നുള്ളത് പാർട്ടിക്കാർക്ക് മുഴുവൻ അറിയാം. എം എൽ എ സ്ഥാനം ദുർവിനിയോഗം ചെയ്തതിനാണ് പുറത്താക്കിയത്. പിന്നെ പാർട്ടിയുടെ മഹാ മനസ്ഥിതി കൊണ്ടാണ് കെ ടി ഡി സി ചെയർമാൻ സ്ഥാനം ഒഴിവാക്കാതെ ഇരുന്നത്. ഈ കാര്യങ്ങളൊക്കെ അറിയാവുന്ന ആരും പിന്നെ അദ്ദേഹത്തിന് വോട്ട് ചെയില്ലല്ലോ. അതൊക്കെ അറിയാവുന്ന കൊണ്ടാണ് ഇങ്ങനെ ഒരു കളി കളിക്കുന്നത്. അപ്പുറത്ത് ഇപ്പോൾ ആർക്കും പോകാമല്ലോ. ഈ കേസൊക്കെ ഉള്ളവർക്ക് അപ്പുറത്ത് പോകാം. അതുകൊണ്ട് അതൊന്നും പാർട്ടിയെ ബാധിക്കുന്ന പ്രശ്ങ്ങൾ അല്ല. പ്രധാനപ്പെട്ട ഏതെങ്കിലും നേതാവ് പോകുകയാണെങ്കിൽ പേടിക്കണം. കള്ള് കുടിച്ചിട്ടോ പണം കട്ടിട്ടോ ആരെങ്കിലും ഒകെ പോയാൽ അത് പേടിക്കണ്ട കാര്യമല്ല.
അഭിമുഖം തയ്യാറാക്കിയത് : സി.എൻ പ്രകാശ്
വീഡിയോ കാണാം…
വീഡിയോയുടെ ആദ്യ ഭാഗം കാണാം…
EXPRESS VIEW
The post പുറത്ത് പോയവർ ഒന്നുമല്ലാതാകും’ ജി സുധാകരനും പി.കെ ശശിക്കും എതിരെ ആഞ്ഞടിച്ച് ടി.കെ ഹംസ appeared first on Express Kerala.




