വേലൂപ്പാടം തീർത്ഥാടന കേന്ദ്രത്തിലെ തീർത്ഥാടന പദയാത്ര വ്യാഴാഴ്ച

വേലൂപ്പാടം തീർത്ഥാടന കേന്ദ്രത്തിലെ തീർത്ഥാടന പദയാത്ര വ്യാഴാഴ്ച

വേലൂപ്പാടം തീർത്ഥാടന കേന്ദ്രത്തിൽ വി.യൗസേപ്പിതാവിൻ്റെ ഓർമ്മത്തിരുനാളിനോടനുബന്ധിച്ചുള്ള പത്താമത് തീർത്ഥാടന പദയാത്ര വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പുതുക്കാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 7ന് ആമ്പല്ലൂര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജ് അങ്കണത്തില്‍ നിന്ന് ആരംഭിക്കുന്ന തീര്‍ത്ഥാടന പദയാത്ര പുതുക്കാട് ഫൊറോന വികാരി ഫാ. ഡേവിസ് ചെറയത്ത് ഉദ്ഘാടനം ചെയ്യും. പദയാത്ര 10 മണിക്ക് തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തിച്ചേരും. 10.30ന് പള്ളിയില്‍ നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. തേജസ് കുന്നപ്പിള്ളില്‍ കാര്‍മികനാകും. ഫാ. നോബിള്‍ ഐനിക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ശ്രാദ്ധ ഊട്ട് ഉണ്ടായിരിക്കും. രാവിലെ 6നും ഉച്ചതിരിഞ്ഞ് 3നും വിശുദ്ധ കുര്‍ബ്ബാനകള്‍ ഉണ്ടായിരിക്കും. തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം പിതാപാതയില്‍ ഒരുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ജോസഫ് പൂവ്വത്തുക്കാരന്‍, ട്രസ്റ്റി ഷിജോ ഞെരിഞ്ഞാംപിള്ളി, പബ്ലിസിറ്റി കണ്‍വീനര്‍ ജേക്കബ് നടുവില്‍പീടിക, പിആര്‍ഒ സിനില്‍ കൊടുമ്പിലായിപറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top