
കാസർകോട്: ജില്ലയിലെ മൊഗ്രാൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷാ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തു. പ്ലസ് ടു പരീക്ഷയിൽ വിദ്യാർത്ഥിക്ക് പകരം മറ്റൊരാൾ പരീക്ഷ എഴുതിയ ആൾമാറാട്ടമാണ് ഇതിൽ പ്രധാനപ്പെട്ടത്. സംഭവത്തിൽ പരീക്ഷ എഴുതിയ 20 വയസ്സുകാരനായ മുഹമ്മദ് മുക്താറിനും പരീക്ഷാർത്ഥിയായ പ്ലസ് ടു വിദ്യാർത്ഥിക്കുമെതിരെ പൊലീസ് കേസെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുമ്പള പൊലീസ് നടപടി സ്വീകരിച്ചത്. പരീക്ഷാ ഹാളിൽ നടന്ന പരിശോധനയ്ക്കിടെയാണ് ആൾമാറാട്ടം ശ്രദ്ധയിൽപ്പെട്ടത്.
ഇതേ സ്കൂളിൽ തന്നെ എസ്എസ്എൽസി പരീക്ഷയ്ക്കിടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കാനുള്ള ശ്രമവും അധ്യാപകർ പിടികൂടി. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് വിദ്യാർത്ഥിയിൽ നിന്ന് ഫോൺ കണ്ടെടുത്തത്. ഏറെ സമർത്ഥമായ രീതിയിൽ ഒളിപ്പിച്ചാണ് വിദ്യാർത്ഥി ഫോൺ ക്ലാസ് മുറിയിലേക്ക് എത്തിച്ചതെന്ന് അധ്യാപിക പറഞ്ഞു.
The post കാസർകോട് പരീക്ഷ എഴുതാൻ 20-കാരൻ; പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം appeared first on Express Kerala.




