
തിരുവനന്തപുരം വെഞ്ഞാറമൂട് നാഗരുകുഴിയിൽ ടിപ്പർ നിയന്ത്രണം വിട്ട് പുറകോട്ട് നീങ്ങി ബൈക്കിലും കാറിലും ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്. പാറ കയറ്റി പോയ ടിപ്പർ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് വരികയായിരുന്നു. ടിപ്പറിനും പിന്നിലുണ്ടായിരുന്ന കാറിനുമിടയിൽ ബൈക്ക് യാത്രക്കാരൻ കുടുങ്ങിപ്പോയതാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദിത്യന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന യുവതിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
The post വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട ടിപ്പർ ബൈക്കിലും കാറിലും ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം appeared first on Express Kerala.




