
കൊല്ലം: മയ്യനാട് സ്വദേശിയായ 64 വയസ്സുകാരിയെ പട്ടാപ്പകൽ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസി പിടിയിൽ. മയ്യനാട് വലിയവിളനഗർ രാജേഷ് ഭവനിൽ രാജു (55) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വയോധിക വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി വീടിനുള്ളിൽ അതിക്രമിച്ചു കയറി ഇവരെ ഉപദ്രവിക്കുകയായിരുന്നു. ആക്രമണത്തിനിടെ നിലവിളിച്ച സ്ത്രീയുടെ ശബ്ദം കേട്ട് മകന്റെ ഭാര്യ ഓടിയെത്തിയതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ഉടൻ തന്നെ ഇരവിപുരം പോലീസിൽ വിവരമറിയിക്കുകയും സി.ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിക്കേറ്റ വയോധിക കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post കൊല്ലത്ത് 64-കാരിയെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസി പിടിയിൽ appeared first on Express Kerala.




