‘പോറ്റിയെ കേറ്റിയേ’പാരഡി പാട്ട് വിനയായി; ഗാനരചയിതാവിനും സംവിധായകനും എതിരെ കേസ്

‘പോറ്റിയെ കേറ്റിയേ’പാരഡി പാട്ട് വിനയായി; ഗാനരചയിതാവിനും സംവിധായകനും എതിരെ കേസ്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വരികൾ ചിട്ടപ്പെടുത്തിയെന്നും ഇത് വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഗാനരചയിതാവ്, സംവിധായകൻ, ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർ എന്നിവരെ പ്രതികളാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രസാദ് കുഴിക്കാല എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. അയ്യപ്പന്റെ പേരും ശരണമന്ത്രങ്ങളും ദുരുപയോഗം ചെയ്തത് ഗൗരവകരമാണെന്ന് സൈബർ ഓപ്പറേഷൻ എസ്.പി. സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
The post ‘പോറ്റിയെ കേറ്റിയേ’പാരഡി പാട്ട് വിനയായി; ഗാനരചയിതാവിനും സംവിധായകനും എതിരെ കേസ് appeared first on Express Kerala.

Spread the love
See also  ‘സത്യത്തിന്റെ വിജയം’! ഹൈക്കോടതി വിധിയിൽ ഗോകുലം ഗോപാലൻ

New Report

Close