പാലിയേക്കരയിൽ ടോൾ ജീവനക്കാരന് നേരെ മർദനം; സെക്യൂരിറ്റി ഗാർഡിനെ മർദിച്ചു, ബാരിയറുകൾ തകർത്തു

പാലിയേക്കരയിൽ ടോൾ ജീവനക്കാരന് നേരെ മർദനം; സെക്യൂരിറ്റി ഗാർഡിനെ മർദിച്ചു, ബാരിയറുകൾ തകർത്തു

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ കാർ യാത്രക്കാരായ സംഘം സെക്യൂരിറ്റി ഗാർഡിനെ ക്രൂരമായി മർദിച്ചു. ടോൾ പ്ലാസയിലെ സെക്യൂരിറ്റി ജീവനക്കാരനും രാജസ്ഥാൻ സ്വദേശിയുമായ നിമറാമിനാണ് മർദനമേറ്റത്. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് വെള്ള ഫോർച്യൂണർ കാറിലെത്തിയ സംഘം ജീവനക്കാരനെ ആക്രമിച്ചത്. ഇതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, ടോൾ പ്ലാസയിലെ ഫാസ്‌റ്റാഗ് റീഡ് ചെയ്തതിന് ശേഷം മുന്നോട്ട് നീക്കി നിർത്തി. തുടർന്ന് കാറിൽ നിന്നിറങ്ങിയ മൂന്നംഗ സംഘം നിമറാമിനെ മർദിക്കുകയായിരുന്നു. മർദനത്തിന് പുറമെ ടോൾ പ്ലാസയിലെ ബാരിയറുകൾ തകർത്ത അക്രമിസംഘം, മറ്റ് വാഹനങ്ങൾ ടോൾ നൽകാതെ കടത്തിവിടുകയും ചെയ്തു. സംഭവത്തിൽ പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
The post പാലിയേക്കരയിൽ ടോൾ ജീവനക്കാരന് നേരെ മർദനം; സെക്യൂരിറ്റി ഗാർഡിനെ മർദിച്ചു, ബാരിയറുകൾ തകർത്തു appeared first on Express Kerala.

Spread the love
See also  ഇടതുപക്ഷത്തിന് വരുന്നത് ‘പൂക്കാലം’ 

New Report

Close