
ദുബായ്: യുഎഇയ്ക്ക് നേരെ ഇറാൻ്റെ ഭാഗത്തുനിന്ന് ശക്തമായ ആക്രമണശ്രമങ്ങൾ. വ്യാഴാഴ്ച മാത്രം 22 തവണയാണ് ഇറാൻ യുഎഇയെ ലക്ഷ്യമിട്ട് പ്രഹരശേഷിയുള്ള ആയുധങ്ങൾ പ്രയോഗിച്ചത്. വ്യാഴാഴ്ച ഉണ്ടായ ആക്രമണ പരമ്പരയിൽ പ്രധാനമായും രണ്ട് തരം ആയുധങ്ങളാണ് ഇറാൻ ഉപയോഗിച്ചത്. ദീർഘദൂര പ്രഹരശേഷിയുള്ള 7 ബാലിസ്റ്റിക് മിസൈലുകൾ യുഎഇ ലക്ഷ്യമാക്കി തൊടുത്തുവിട്ടു. സ്ഫോടകവസ്തുക്കൾ നിറച്ച 15 ഡ്രോണുകൾ ഉപയോഗിച്ചും ആക്രമണത്തിന് മുതിർന്നു. ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണശ്രമങ്ങളെല്ലാം തന്നെ വിജയകരമായി പ്രതിരോധിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
The post ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷം; യുഎഇയ്ക്ക് നേരെ വന്നത് 15 ഡ്രോണുകളും 7 മിസൈലുകളും appeared first on Express Kerala.



