പശ്ചിമേഷ്യൻ യുദ്ധം; മോദിയെ ഫോണിൽ വിളിച്ച് ട്രംപ്, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ചർച്ച

പശ്ചിമേഷ്യൻ യുദ്ധം; മോദിയെ ഫോണിൽ വിളിച്ച് ട്രംപ്, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ചർച്ച

ശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ഇരു നേതാക്കളും ഫോണിൽ സംസാരിച്ചത്. അന്താരാഷ്ട്ര വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളുമാണ് സംഭാഷണത്തിൽ പ്രധാനമായും ഉയർന്നുവന്നത്.

ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ആണ് ഈ നയതന്ത്ര നീക്കത്തെക്കുറിച്ച് എക്‌സിലൂടെ വെളിപ്പെടുത്തിയത്. ആഗോള എണ്ണ വിതരണത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുകിടക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും അടിവരയിട്ടു. ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ നടക്കുന്ന ക്രിയാത്മകമായ ചർച്ചകളെക്കുറിച്ച് ട്രംപ് മോദിയെ ധരിപ്പിച്ചു.

Also Read: ഇന്ത്യയുടെ എണ്ണശേഖരം 10 ദിവസത്തേക്ക് മാത്രം; ഇറക്കുമതി നിലച്ചാൽ രാജ്യം വലിയ പ്രതിസന്ധിയിലേക്ക്!

പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയുടെ നിരീക്ഷണങ്ങളും നിലപാടും ഈ ചർച്ചയിൽ പ്രാധാന്യമർഹിക്കുന്നു. ഇറാനുമായി സമാധാന കരാറിന് ശ്രമിക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ട്രംപ് കർശനമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അമേരിക്ക മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ അഞ്ച് ദിവസത്തിന് ശേഷം ഇറാന്റെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ട് ശക്തമായ ആക്രമണമുണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി.

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിലെ യുദ്ധം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കും. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായുള്ള ട്രംപിന്റെ സംഭാഷണം അതീവ പ്രാധാന്യത്തോടെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

The post പശ്ചിമേഷ്യൻ യുദ്ധം; മോദിയെ ഫോണിൽ വിളിച്ച് ട്രംപ്, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ചർച്ച appeared first on Express Kerala.

Spread the love
See also  തോറ്റവനെന്ന പരിഹാസം ഹൃദയം നുറുക്കുന്നു; കായംകുളത്ത് വികാരാധീനനായി എം. ലിജു