ആലപ്പുഴയിൽ ചൈനീസ് ഡ്രോൺ വേട്ട; 20 ലക്ഷം രൂപ വിലയുള്ള നിരോധിത ഡ്രോൺ പിടികൂടി

ആലപ്പുഴയിൽ ചൈനീസ് ഡ്രോൺ വേട്ട; 20 ലക്ഷം രൂപ വിലയുള്ള നിരോധിത ഡ്രോൺ പിടികൂടി

ലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അനധികൃതമായി കൈവശം വെച്ച ചൈനീസ് നിർമ്മിത ഡ്രോൺ പോലീസ് പിടികൂടി. ഏകദേശം 20 ലക്ഷം രൂപ വിപണി വിലമതിക്കുന്ന ഈ ഡ്രോൺ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അനധികൃതമായി ചൈനീസ് ഡ്രോൺ ഉപയോഗിക്കുന്നുണ്ടെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ഹരിപ്പാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഡ്രോൺ കസ്റ്റഡിയിലെടുത്ത പോലീസ്, തുടർനടപടികൾക്കായി ഇത് കൊച്ചിയിലെ കസ്റ്റംസ് വിഭാഗത്തിന് കൈമാറുകയായിരുന്നു. കൊച്ചിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഡ്രോണിന്റെ പ്രത്യേകതകളും നിയമലംഘനങ്ങളും പുറത്തുവന്നത്.

Also Read: വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

50 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ഈ ഡ്രോണിന് ശേഷിയുണ്ട്. 1962-ലെ കസ്റ്റംസ് നിയമപ്രകാരം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് കർശനമായി നിരോധിക്കപ്പെട്ട ഇനമാണിത്. ഇത്തരം ഡ്രോണുകൾ പറത്തുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) പ്രത്യേക അനുമതി ആവശ്യമാണ്. എന്നാൽ ഈ കേസിൽ യാതൊരുവിധ അനുമതിയും വാങ്ങിയിരുന്നില്ല. ഇത്തരം ഡ്രോണുകളുടെ ഇറക്കുമതിയും കൈവശം വയ്ക്കുന്നതും കേന്ദ്രസർക്കാർ നിരോധിച്ചിട്ടുള്ളതാണ്. 1962-ലെ കസ്റ്റംസ് നിയമപ്രകാരം ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിച്ചു വരികയാണ്.

The post ആലപ്പുഴയിൽ ചൈനീസ് ഡ്രോൺ വേട്ട; 20 ലക്ഷം രൂപ വിലയുള്ള നിരോധിത ഡ്രോൺ പിടികൂടി appeared first on Express Kerala.

Spread the love
See also  നിവിൻ പോളിയുടെ മാസ് എൻട്രി! ‘പ്രതിച്ഛായ’യിലെ ‘തലവാ’ ഗാനം പുറത്ത്