പശ്ചിമേഷ്യൻ സംഘർഷം! മുട്ട വിപണിയെ തളർത്തുന്നു

പശ്ചിമേഷ്യൻ സംഘർഷം! മുട്ട വിപണിയെ തളർത്തുന്നു

ശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി തടസ്സപ്പെട്ടതോടെ മുട്ടയുടെ സംഭരണവിലയിൽ വൻ ഇടിവ്. രാജ്യത്തെ പ്രധാന മുട്ട ഉൽപ്പാദന കേന്ദ്രമായ തമിഴ്‌നാട്ടിലെ നാമക്കലിൽ കോഴിക്കർഷകർ വലിയ പ്രതിസന്ധിയിലാണ്. ഗൾഫ് മേഖലയിലെ തുറമുഖങ്ങൾ അടച്ചതും വ്യോമഗതാഗതത്തിലെ നിയന്ത്രണങ്ങളുമാണ് കയറ്റുമതി നിലയ്ക്കാൻ കാരണമായത്. ഇതോടെ വിപണിയിൽ മുട്ട കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റി സംഭരണവില കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

നിലവിൽ ഒരു മുട്ടയുടെ സംഭരണവില 4.05 രൂപയായാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞയാഴ്ച 4.40 രൂപയായിരുന്ന വിലയാണിത്. എന്നാൽ, ഒരു മുട്ട ഉൽപ്പാദിപ്പിക്കാൻ ശരാശരി 5.20 രൂപ ചെലവ് വരുന്നുണ്ട്. ഉൽപ്പാദനച്ചെലവിനേക്കാൾ താഴ്ന്ന വിലയ്ക്ക് വിൽക്കേണ്ടി വരുന്നതിനാൽ നാമക്കലിലെ കർഷകർക്ക് പ്രതിദിനം ഏഴ് കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാമക്കലിലെ 1,200-ഓളം ഫാമുകളിൽ നിന്നായി ദിവസം ശരാശരി ആറ് കോടി മുട്ടകളാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

Also Read: ആന്ധ്രയിൽ ബസും ടിപ്പറും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം; 12 യാത്രക്കാർക്ക് ദാരുണാന്ത്യം

യു.എ.ഇ., ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതിദിനം അയച്ചിരുന്ന 80 ലക്ഷത്തോളം മുട്ടകളുടെ കയറ്റുമതിയാണ് ഇപ്പോൾ പൂർണ്ണമായും നിലച്ചിരിക്കുന്നത്. ഈ മുട്ടകൾ പ്രാദേശിക വിപണിയിൽ തന്നെ ബാക്കിവരുന്നത് വില ഇനിയും താഴാൻ കാരണമായേക്കും. പശ്ചിമേഷ്യയിലെ സാഹചര്യം മെച്ചപ്പെടുകയും വിമാന-കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്താൽ മാത്രമേ മുട്ട വിപണിക്ക് ഈ തളർച്ചയിൽ നിന്ന് കരകയറാൻ സാധിക്കൂ.

The post പശ്ചിമേഷ്യൻ സംഘർഷം! മുട്ട വിപണിയെ തളർത്തുന്നു appeared first on Express Kerala.

Spread the love
See also  ആഗോള എണ്ണവില വീണ്ടും 100 ഡോളർ കടന്നു! പശ്ചിമേഷ്യൻ അനിശ്ചിതത്വത്തിൽ വിപണിക്ക് ആശങ്ക