
അബുദാബി: കഴിഞ്ഞ 26 ദിവസമായി യുഎഇയിലെ ജനവാസ മേഖലകളെയും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയിൽ യുഎഇ കടുത്ത നിലപാട് സ്വീകരിച്ചു. ജനീവയിലെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ സംസാരിക്കവേ, യുഎഇ സ്ഥിരപ്രതിനിധി ജമാൽ അൽ മുഷാറഖ് ഇറാന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചു.
കഴിഞ്ഞ മൂന്നാഴ്ചയിലധികമായി 2,000-ത്തോളം ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളുമാണ് യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ചത്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണ ശുദ്ധീകരണ ശാലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വൈദ്യുതി നിലയങ്ങൾ എന്നിവയ്ക്ക് നേരെ നടന്ന ഈ നീക്കങ്ങൾ ആഗോള സമാധാനത്തെയും വിതരണ ശൃംഖളയെയും തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മേഖലയിൽ സമാധാനം നിലനിർത്താൻ അയൽരാജ്യങ്ങൾ നടത്തിയ തീവ്രശ്രമങ്ങളെ പാടെ അവഗണിച്ചാണ് ഇറാന്റെ ഈ കടന്നാക്രമണമെന്നും യുഎഇ വ്യക്തമാക്കി.
Also Read: റെന്റൽ കാറുകൾക്ക് ഏകീകൃത കരാർ! ദുബായിൽ പുതിയ പരിഷ്കാരവുമായി ആർടിഎ
ഇറാന്റെ ഭീകരാക്രമണങ്ങളിൽ യുഎഇയുടെ മൂന്ന് സൈനികർ വീരമൃത്യു വരിച്ചതായും ഇന്ത്യക്കാരുൾപ്പെടെ 29 രാജ്യങ്ങളിൽ നിന്നുള്ള ആറ് സാധാരണക്കാർ കൊല്ലപ്പെട്ടതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 166 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ നീക്കം ആഗോള ഊർജ വിപണിയെയും വിതരണ ശൃംഖളയെയും സാരമായി ബാധിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകി.
തങ്ങളുടെ ഭൂപ്രദേശം ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി വിട്ടുനൽകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും യാതൊരു പ്രകോപനവുമില്ലാതെയാണ് ഇറാൻ ആക്രമണം തുടരുന്നത്. ‘പ്രതികാര നടപടി’ എന്ന പേരിൽ ഇതിനെ ന്യായീകരിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണ്. ഇറാന്റെ നടപടികൾക്കെതിരെ 136 രാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്ര രക്ഷാസമിതി പാസാക്കിയ 2817-ാം നമ്പർ പ്രമേയം രാജ്യാന്തര സമൂഹം നൽകുന്ന ശക്തമായ മുന്നറിയിപ്പാണെന്നും ജമാൽ അൽ മുഷാറഖ് പറഞ്ഞു.
Also Read: ഖത്തർ സാധാരണ നിലയിലേക്ക്! വർക്ക് ഫ്രം ഹോം അവസാനിച്ചു
യുഎന്നിന്റെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശങ്ങളും യുഎഇക്കുണ്ടെന്നും, പൗരന്മാരുടെയും 200-ഓളം രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post സ്വയം പ്രതിരോധത്തിന് എല്ലാ അവകാശവുമുണ്ട്; യുഎൻ ചാർട്ടർ ആർട്ടിക്കിൾ 51 ഉയർത്തിക്കാട്ടി യുഎഇ appeared first on Express Kerala.



