സ്വർണ്ണവിലയിൽ കുറവ്! ഒരു പവന് 480 രൂപ കുറഞ്ഞു; വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു

സ്വർണ്ണവിലയിൽ കുറവ്! ഒരു പവന് 480 രൂപ കുറഞ്ഞു; വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 13,465 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ നേരിയ വർദ്ധനവുണ്ടായെങ്കിലും ഇന്ന് വീണ്ടും താഴോട്ട് പോകുന്ന കാഴ്ചയാണ് വിപണിയിൽ കാണുന്നത്. കഴിഞ്ഞ മാർച്ച് 23-ന് വില ഒരു ലക്ഷത്തിന് താഴെ (99,480 രൂപ) എത്തിയതിനുശേഷം വീണ്ടും ഉയർന്ന സ്വർണ്ണവിലയിൽ ഇപ്പോൾ വലിയ രീതിയിലുള്ള ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്.

പശ്ചിമേഷ്യയിലെ ഇസ്രയേൽ-ഇറാൻ സംഘർഷങ്ങളിൽ വന്ന നേരിയ അയവും ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവുമാണ് സ്വർണ്ണവില കുറയാൻ പ്രധാന കാരണമായത്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ നിന്ന് 86.60 ഡോളറിലേക്ക് താഴ്ന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി കുറയാൻ സഹായിച്ചു. ഇതോടൊപ്പം അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ കുറവ് വരുത്തിയേക്കുമെന്ന പ്രതീക്ഷ നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് ആകർഷിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ വില കുറയാൻ ഇടയാക്കുകയായിരുന്നു.

The post സ്വർണ്ണവിലയിൽ കുറവ്! ഒരു പവന് 480 രൂപ കുറഞ്ഞു; വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു appeared first on Express Kerala.

Spread the love
See also  ഷൂട്ടിംഗിനിടെ പൊട്ടിക്കരഞ്ഞ് രശ്മിക; ‘ദി ഗേൾഫ്രണ്ട്’ സെറ്റിലെ വൈകാരിക നിമിഷം വെളിപ്പെടുത്തി സംവിധായകൻ!