പൂരം കലക്കലിൽ ഡീൽ വ്യക്തം; സിപിഐഎം- ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂരെന്ന് കെ സി വേണുഗോപാല്‍

പൂരം കലക്കലിൽ ഡീൽ വ്യക്തം; സിപിഐഎം- ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂരെന്ന് കെ സി വേണുഗോപാല്‍

തൃശൂർ: സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂരാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ഈ ഡീൽ വ്യക്തമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമനില തെറ്റിയതുപോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

തൃശൂർ പൂരം കലക്കിയത് ആരാണെന്ന് സുരേഷ് ഗോപി തന്നെ സമ്മതിച്ചതോടെ കാര്യങ്ങൾ വ്യക്തമായതായി വേണുഗോപാൽ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാറിന്റെയും സുരേഷ് ഗോപിയുടെയും പ്രതികരണങ്ങൾ പരിശോധിച്ചാൽ പൂരം കലക്കിയതിന് പിന്നിലെന്തെന്ന് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ്- ബിജെപി ഡീല്‍ ആരോപണം ഉന്നയിക്കുന്നത് മുഖ്യമന്ത്രി സമനില തെറ്റിയതുപോലെ സംസാരിക്കുന്നതുകൊണ്ടാണെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Also Read: പെരമ്പൂരിൽ വിജയ്ക്കായി എൻഡിഎ ‘ഡീൽ’? ആവശ്യപ്പെടാത്ത സീറ്റ് നൽകിയെന്ന് പിഎംകെ

പാലക്കാട്, മഞ്ചേശ്വരം, റാന്നി, കോന്നി തുടങ്ങി പത്തോളം മണ്ഡലങ്ങളിൽ സിപിഐഎം-ബിജെപി ഡീൽ ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവരുടെ ആരോപണം. ബിജെപിയും കോൺഗ്രസും തമ്മിലാണ് ഡീൽ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ തൃശൂർ ജില്ലയിലെ ഭൂരിഭാഗം സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്ന ആത്മവിശ്വാസവും കെ.സി. വേണുഗോപാൽ പ്രകടിപ്പിച്ചു.

The post പൂരം കലക്കലിൽ ഡീൽ വ്യക്തം; സിപിഐഎം- ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂരെന്ന് കെ സി വേണുഗോപാല്‍ appeared first on Express Kerala.

Spread the love
See also  രാജ്യത്ത് ഇന്ധനവില കൂട്ടി നയാര എനർജി; പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും വർധിപ്പിച്ചു