
പറ്റ്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് മോശം ഭക്ഷണം നൽകിയ സംഭവത്തിൽ ഐആർസിടിസിക്ക് റെയിൽവേ 10 ലക്ഷം രൂപ പിഴ ചുമത്തി. ഈ മാസം 15-ന് ട്രെയിനിൽ വിതരണം ചെയ്ത അത്താഴത്തിൽ പുഴുവരിച്ച തൈര് കണ്ടെത്തിയതിനെത്തുടർന്ന് യാത്രക്കാരൻ നൽകിയ പരാതിയിലാണ് നടപടി. ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തതോടെയാണ് റെയിൽവേ കർശന നടപടിയുമായി രംഗത്തെത്തിയത്.
സംഭവത്തിൽ ഭക്ഷണ വിതരണത്തിന് കരാറെടുത്ത സ്വകാര്യ കാറ്ററിംഗ് കമ്പനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും അവരുടെ കരാർ ഉടനടി റദ്ദാക്കുകയും ചെയ്തു. യാത്രക്കാരുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള അനാസ്ഥകൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
The post വന്ദേ ഭാരതിൽ മോശം ഭക്ഷണം; ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, കാറ്ററിംഗ് കരാർ റദ്ദാക്കി appeared first on Express Kerala.



