
കാസർകോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും എസ്ഡിപിഐ സ്ഥാനാർത്ഥി പിന്മാറി. സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന കെ.എം. അഷ്റഫ് നാമനിർദേശ പത്രിക പിൻവലിച്ചു. മഞ്ചേശ്വരം ഉപ്പളയിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി. ലത്തീഫിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന നിമിഷത്തിലാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എന്നാൽ, എസ്ഡിപിഐയുടെ സാന്നിധ്യം മണ്ഡലത്തിലെ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും ഇത് ബിജെപിയുടെ വിജയത്തിന് വഴിതെളിക്കുമെന്നുമുള്ള ശക്തമായ വിമർശനം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. ഇതോടെയാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന കാര്യം ആലോചിച്ചു തുടങ്ങിയത്. പത്രിക പിൻവലിക്കാവുന്നതാണെന്ന് കഴിഞ്ഞ ദിവസം തന്നെ സംസ്ഥാന അധ്യക്ഷൻ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഔദ്യോഗികമായി പത്രിക പിൻവലിച്ചത്.
The post ബിജെപിയെ തടയാൻ തന്ത്രപരമായ പിന്മാറ്റം; മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിച്ച് എസ്ഡിപിഐ appeared first on Express Kerala.



